»   » എംടിയുടെ തിരക്കഥയില്‍ തമിഴ് ചിത്രം

എംടിയുടെ തിരക്കഥയില്‍ തമിഴ് ചിത്രം

Posted By:
Subscribe to Filmibeat Malayalam

തമിഴില്‍ അടുത്തിടെ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മരിയാന്റെ സംവിധായകന്‍ ഭരത് ബാല അടുത്ത ചിത്രമൊരുക്കുന്നത് എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍. മരിയാന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയ ഭരത് ബാലതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

MT Vasudevan Nair
നയന്റീന്‍ത് സ്‌റ്റെപ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കുക. ജപ്പാനില്‍ നിന്നും ഒരു സമുറായ് യുവാവ് കളരിപ്പയറ്റ് പഠിയ്ക്കാന്‍ കേരളത്തലെത്തുന്നതാണ് ചിത്രത്തിന്റെ കഥ. ജപ്പാനീസ് നടന്‍ തടനോബു അസാനോയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ ചിത്രത്തിനായി ഭരത് ബാല ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ ചിത്രം വൈകുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ നിന്നുവരുന്ന യുവാവ് കേരളത്തിലെ ആലപ്പുഴയിലെ ഒരു കളരിയിലെത്തി ശിഷ്യത്വം സ്വീകരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ ഉണ്ടാവുക. ആക്ഷനും പ്രണയവും ഒരേപ്രാധാന്യത്തോടെ സിനിമയിലുണ്ടാകുമെന്ന് ഭരത് ബാല പറയുന്നു. ഒപ്പം കളിരിഗുരുവും വിദേശി ശിഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥകൂടിയായിരിക്കും ചിത്രം.

കളരിഗുരുവായി അഭിനയിക്കാന്‍ നേരത്തേ കമല്‍ ഹസന്‍, മമ്മൂട്ടി, വിക്രം തുടങ്ങിയ നടന്മാരെയെല്ലാം സംവിധായകന്‍ പരിഗണിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. 120കോടിയോളം മുടക്കുമുതല്‍ വരുന്ന ചിത്രം 2014ലായിരിക്കും റിലീസ് ചെയ്യുക. ഈ ചിത്രത്തിന് വേണ്ടി എആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുകയെന്നും റസൂല്‍പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുമെന്നും ഭരത് ബാല പറഞ്ഞു.

English summary
Bharat Bala is all gung-ho about his upcoming project with M T Vasudevan Nair and his love for Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam