»   » മമ്മുട്ടിക്ക് പകരം അരവിന്ദ് സ്വാമി!!! സിദ്ധിഖ് ചിത്രം മാര്‍ച്ചില്‍!!!

മമ്മുട്ടിക്ക് പകരം അരവിന്ദ് സ്വാമി!!! സിദ്ധിഖ് ചിത്രം മാര്‍ച്ചില്‍!!!

Posted By:
Subscribe to Filmibeat Malayalam
മലായളത്തില്‍ മികച്ച വിജയം നേടിയ ഫുക്രിക്ക് ശേഷം അടുത്ത ചിത്രങ്ങളുടെ പണിപ്പുരയിലേക്ക് കടക്കുകയാണ് സിദ്ധിഖ്. തമിഴില്‍ മമ്മുട്ടിയുടെ വേഷത്തില്‍ അരവിന്ദ്‌സ്വാമി എത്തും. ഹിന്ദിയില്‍ സഞ്ജയ് ദത്താണ് നായക വേഷത്തിലെത്തുക. ബോഡിഗാര്‍ഡിന്റെ ഹിന്ദിപ്പതിപ്പിലൂടെ ബോളിവുഡിലെത്തിയ സിദ്ധിഖിന്റെ രണ്ടാമത്തെ ചിത്രമാണിത്.

സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിലൂടെ മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ധിഖ്. മലയാളത്തില്‍ വെന്നിക്കൊടി പാറിച്ച സിദ്ധിഖ് ചിത്രങ്ങളെല്ലാം തമിഴിലും എത്തിയിട്ടുണ്ട്. അതേവഴിയില്‍ ഭാസ്‌കര്‍ ദ റാസ്‌കലും തമിഴ് സംസാരിക്കാന്‍ ഒരുങ്ങുകായണ്.

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണായിരുന്ന അരവിന്ദ് സ്വാമി പിന്നീട് സിനിമയില്‍ നിന്നും വളരെക്കാലം വിടട് നില്‍ക്കുകായിരുന്നു. അരവിന്ദ് സ്വാമിയെ താരമാക്കിയ മണിരത്‌നം ചിത്രമായ കടലിലൂടെയാണ് അരവിന്ദ്‌സ്വാമി തന്റെ രണ്ടാം വരവ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് തനി ഒരുവന്‍ എന്ന ജയംരവി ചിത്രത്തില്‍ വില്ലനായി എത്തിയ അരവിന്ദ് സ്വാമി ശക്തമായ തിരിച്ചു വരവ് നടത്തി. നല്ല കഥാപാത്രങ്ങളിലൂടെ രണ്ടാം വരവില്‍ തമിഴകം പിടിക്കാനൊരുങ്ങുന്ന അരവിന്ദ് സ്വാമി മമ്മുട്ടിക്ക് പകരക്കാരനായി തമിഴിലെ റാസ്‌കല്‍ ഭാസ്‌കറാകും.

ജനുവരിയില്‍ തമിഴ് സിനിമയുടെ ചിത്രീകരണം തുടങ്ങാനിരുന്നതാണ് സിദ്ധിഖ്. പദ്ധതികളെ പാടെ തകര്‍ത്തത് കേരളത്തിലെ തിയറ്റര്‍ സമരമാണ്. സ്വയം നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ഫുക്രി തിയറ്റര്‍ സമരം കാരണം തിയറ്ററിലെത്താന്‍ വൈകിയതാണ് പുതിയ ചിത്രം വൈകാന്‍ കാരണം. അരവിന്ദ് സ്വാമി ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.

ബോഡിഗാഡിന് ശേഷം സിദ്ധിഖ് ഒരുക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സഞ്ജയ് ദത്താണ് നായകന്‍. ഭാസ്‌കര്‍ ദ റാസ്‌കലിന്റെ ഹിന്ദി പതിപ്പാണ് ചിത്രം. സിദ്ധിഖിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ബോഡിഗാഡില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍. സെപ്തംബറില്‍ ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ജയസൂര്യയെ നായകനാക്കി ഇറക്കിയ ഫുക്രി വിജയമായെങ്കിലും ലാഭത്തില്‍ കുറവുണ്ടായി. ക്രിസ്തുമസ് റിലീസായി എത്തേണ്ടിയിരുന്ന ചിത്രം തിയറ്റര്‍ സമരം കാരണം വൈകിയതാണ് ലാഭം കുറയാന്‍ കാരണം. കൃത്യ സമയത്ത് റിലീസിനെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചതിലും 20 ശതമാനം അധികം നേട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. പോസ്റ്ററുകളും ഹോര്‍ഡിംഗ്‌സുകളും മാറ്റി സ്ഥാപപിക്കേണ്ടിവന്നത് ചിത്രത്തിന് അധിക ചിലവുണ്ടാക്കിയെന്നുമാണ് ചിത്രത്തിന്റെ നിര്‍മാതാവുമായ സിദ്ധിഖിന്റെ വിലയിരുത്തല്‍.

അടുത്ത വിഷുവിന് സിദ്ധിഖിന്റെ പുതിയ മലയാള ചിത്രം റിലീസിനെത്തും. ദിലീപായിരുക്കും ചിത്രത്തിലെ നായകന്‍. ബോഡിഗാഡിന് ശേഷം സിദ്ധിഖും ദിലീപുമൊന്നിക്കുന്ന ചിത്രമായിരിക്കും അത്. ഹിന്ദി ചിത്രം പൂര്‍ത്തിയായാല്‍ മലയാള ചിത്രത്തിന്റെ പണിപ്പുരയിലേക്ക് സിദ്ധിഖ് കടക്കും.

മലയാളത്തില്‍ വെന്നിക്കൊടി പാറിച്ച ഒരു പിടി സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിജയ കൂട്ടുകെട്ടാണ് സിദ്ധിഖ് ലാല്‍. പിന്നീട് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. സിദ്ധിഖ് അണിയറിയില്‍ തുടര്‍ന്നപ്പോള്‍ ലാല്‍ അരങ്ങില്‍ ശ്രദ്ധനേടി. 20 വര്‍ഷത്തിന് ശേഷം ആ കൂട്ടുകെട്ട് കിംഗ് ലയറിലൂടെ വീണ്ടും ഒന്നിച്ചും. സിദ്ധിഖിന്റെ കഥയ്ക്ക് സിദ്ധിഖ് ലാല്‍ തിരക്കഥ രചിച്ച് ലാല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കിംഗ് ലയര്‍. ഫുക്രിയിലും ലാല്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

English summary
Aravind Swami replace Mammootty in Bhaskar The Rascal Tamil Remake. It will starts rolling on March. Later Siddiq move to its Hindi remake with Sanjay Dutt.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam