»   » ഭാവനയുടെ വീട്ടില്‍ നിന്ന് രണ്ടുപേര്‍ കൂടി സിനിമയിലേക്ക് കടന്നുവരുന്നു; തുടക്കം തമിഴ് സിനിമയിലൂടെ

ഭാവനയുടെ വീട്ടില്‍ നിന്ന് രണ്ടുപേര്‍ കൂടി സിനിമയിലേക്ക് കടന്നുവരുന്നു; തുടക്കം തമിഴ് സിനിമയിലൂടെ

Posted By: Nihara
Subscribe to Filmibeat Malayalam

പ്രശസ്ത നടി ഭാവനയുടെ കുടുംബത്തില്‍ നിന്നും രണ്ട് പേര്‍ കൂടി സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നു. തമിഴില്‍ സ്വതന്ത്ര സംവിധായകനായാണ് ഭാവനയുടെ സഹോദരന്‍ ജയദേവനും ഭാര്യ വിനയദേവും തുടക്കം കുറിക്കുന്നത്. ജയദേവ് സംവിധാനം ചെയ്യുന്ന ചിത്രമായ പട്ടിനം പക്കത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത് വിനയദേവാണ്. കലൈശരന്‍, അനശ്വരകുമാര്‍ , ഛായാസിങ്, ജോണ്‍ വിജയ് യോഗ്, മനോജ് കെ ജയന്‍, ആര്‍ സുന്ദരന്‍, ചാര്‍ലി, എംഎസ് ഭാസ്‌കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

അനിയത്തിയുടെ കൂടെ സിനിമാ സെറ്റില്‍ പോവുമ്പോള്‍ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കുമായിരുന്നുവെന്ന് ജയദേവന്‍ പറയുന്നു. സംവിധായകരായ കമല്‍, ജോഷി എന്നിവര്‍ സംവിധാനത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. അങ്ങനെയാണ് സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. പിന്നീട് ഫിലിം കോഴ്‌സ് ചെയ്യാനായി കാനഡയിലേക്ക് പോയെന്നും ജയദേവന്‍ വ്യക്തമാക്കി.

ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി

നേരത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംവിധായകന്‍ ജയദേവ് പറഞ്ഞു.

കുറഞ്ഞ സമയം കൊണ്ട് പണക്കാരനാകാന്‍ ശ്രമിച്ച യുവാവിന്റെ കഥ

ചെന്നൈയിലെ സാധാരണ കുടുബത്തില്‍ ജനിച്ച വെട്രിവേലിന്റെ കഥയാണ് പട്ടിനം പക്കത്തിലൂടെ പറയുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ അവന്‍ പെട്ടെന്ന് പണക്കാരനാകാനുള്ള മാര്‍ഗം അന്വേഷിക്കുകയും അതിനായി ചിലരുടെ അടുത്തെത്തുകയും ചെയ്യുന്നു. അതിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്.

അച്ഛന്‍ കൂടെയില്ലല്ലോ എന്ന സങ്കടം

സിനിമയിലെ തന്റെ തുടക്കം കാണാന്‍ അച്ഛന്‍ കൂടെയില്ലല്ലോ എന്ന സങ്കടം ബാക്കിയുണ്ട്. കുടുംബത്തില്‍ നിന്നും ആദ്യം സിനിമയിലേക്കെത്തിയത് അച്ഛനാണെന്നും ജയദേവന്‍ പറഞ്ഞു.

വസ്ത്രാലങ്കാരം വിനയദേവ്

ഭര്‍ത്താവിന്റെ കന്നി ചിത്രത്തിന്റെ വസ്ത്രാലങ്കാരം ഏറ്റെടുത്തിരിക്കുന്നത് വിനയദേവാണ്. ചിത്രത്തിലെ താരങ്ങളുടെ കോസ്റ്റിയൂം മാത്രമല്ല സ്‌റ്റൈല്‍ കൂടി ചെയ്തത് വിനയയാണ്.

English summary
Popular actress Bhavana's brother is going to enter in film as a director of Tamil film. His wife also included in this project as a Costume designer and stylist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam