»   » വിജയ്ക്കുമുണ്ട് ഇതുവരെ പൂവണിയാത്ത വലിയ ഒരു ആഗ്രഹം! മണിരത്‌നം ചിത്രമോ ബോളിവുഡോ അല്ല...

വിജയ്ക്കുമുണ്ട് ഇതുവരെ പൂവണിയാത്ത വലിയ ഒരു ആഗ്രഹം! മണിരത്‌നം ചിത്രമോ ബോളിവുഡോ അല്ല...

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിനെ തമിഴ് ആരാധകരുടെ ദളപതിയാക്കിയത് മണിരത്‌നം ചിത്രം ദളപതിയാണ്. എന്നാല്‍ ഇളയദളപതിയില്‍ നിന്നും വിജയ് ദളപതിയായി മാറിയത് ആറ്റ്‌ലിയുടെ പുതിയ ചിത്രം മെര്‍സലിസലൂടെയായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങള്‍ക്ക് ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ് മണിരത്‌നം. എന്നാല്‍ ഒരു മണിരത്‌നം ചിത്രം ഇന്നും വിജയ് എന്ന സൂപ്പര്‍ താരത്തിന് അന്യമാണ്.

നിവിന്‍ പോളിയെ അത്രയ്ക്ക് ബോധിച്ചോ? ബോബി സഞ്ജയ് ഇല്ലാത്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലും നിവിന്‍?

ആ കഥാപാത്രം തനിക്ക് ബോറടിച്ചു, അതുമായി ഇനി ബോളിവുഡിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പാര്‍വ്വതി!

ബോളിവുഡോ മണിരത്‌നം ചിത്രമോ അല്ല വിജയ് എന്ന താരത്തെ വല്ലാതെ മോഹിപ്പിച്ചത്. ഏതൊരാളേയും പോലെ ഒരു വലിയ സ്വപ്‌നം വിജയ്‌യുടെ ഉള്ളിലുമുണ്ട്. അത് എന്താണെന്ന് വിജയ്‌യുടെ സുഹൃത്തും ക്യാമറാമാനും സംവിധായകനുമായ വിജയ് മില്‍ട്ടന്‍ വെളിപ്പെടുത്തുകയുണ്ടായി. ഗോലി സോഡ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിജയ് മില്‍ട്ടന്‍.

വിജയ്‌യും വിജയ് മില്‍ട്ടനും

1998 മുതല്‍ 2017 വരെ 27 സിനിമകളില്‍ ക്യാമറാമാനായി പ്രവര്‍ത്തിച്ച വിജയ് മില്‍ട്ടന്‍ നാല് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. വിജയ് നായകനായ നെഞ്ചിനിലേ, നിലാവേ വാ എന്നീ ചിത്രങ്ങളുടെ ക്യാമറാമാന്‍ ആയിരുന്നു വിജയ് മില്‍ട്ടന്‍. ദളപതി വിജയ്‌യുടെ കരിയറിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്ന് മുതല്‍ രണ്ട് വിജയ്മാരും അടുത്ത സുഹൃത്തുക്കളുമാണ്.

വിജയ്‌യുടെ ആഗ്രഹം

അടുത്തിടെ ഒരു അഭിമുഖത്തിലാണ് ദളപതി വിജയ്‌യുടെ വലിയ ഒരു ആഗ്രഹത്തേക്കുറിച്ച് വിജയ് മില്‍ട്ടന്‍ വെളിപ്പെടുത്തിയത്. 2000ന് മുമ്പ് ഒരു സിനിമ സംവിധാനം ചെയ്യണം എന്നതായിരുന്നു വിജയ്‌യുടെ ആഗ്രഹം. അത് വിജയ് തന്നോട് പങ്കുവച്ചിരുന്നെന്നും വിജയ് മില്‍ട്ടന്‍ പറഞ്ഞു. എന്നാല്‍ ഒരോ സിനിമ കഴിയുമ്പോഴും തമിഴിലെ ഏറ്റവും ശ്രദ്ധേയനായ മാസ് നായകനായി വിജയ് വളരുകയായിരുന്നു.

ഇപ്പോഴുമുണ്ട് ആഗ്രഹം

ദളപതി വിജയ്‌യുടെ മനസില്‍ ഇപ്പോഴും ആ ആഗ്രഹം കിടപ്പുണ്ട്. വിജയ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായുള്ള പ്രഖ്യാപനം കേട്ടാല്‍ അത് തന്നെ ഏറെ സന്തോഷവാനാക്കുമെന്ന് വിജയ് മില്‍ട്ടന്‍ പറയുന്നു. വിജയ് ഒരു ചിത്രം സംവിധാനം ചെയ്താല്‍ അത് തമിഴികത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും. വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരായിരിക്കും നായകനെന്ന ചോദ്യവും ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്.

200 കോടിയുടെ നിറുകയില്‍

ഓരോ വിജയ് ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴും താരത്തിന്റെ കരിയര്‍ ഗ്രാഫും താരമൂല്യവും ഉയരുകയാണ്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ സിനിമ മെര്‍സല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും 200 കോടി എന്ന വലിയ നേട്ടം ഒരു മാസത്തിനകം ചിത്രം പിന്നിട്ടു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നതാണ് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്.

പ്രതീക്ഷകളോടെ പുതിയ ചിത്രം

മെര്‍സല്‍ വന്‍ തരംഗമായി മാറിയതിന് ശേഷം വിജയ് അടുത്തതായി അഭിനയിക്കുന്നത് എആര്‍ മുരുകദോസ് ചിത്രത്തിലാണ്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എആര്‍ മുരുകദോസ് വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ചിത്രമാണത്. ചിത്രത്തിന് ഇതുവരെ പേരിട്ടില്ല. എആര്‍ മുരുകദോസ് ഇപ്പോള്‍ ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ്. അര്‍ജ്ജുനും ഈ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
Big dream of Thalapathi Vijay in his career. Its not to be a part of Mani Ratnam movie or doing a bollywood debute.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam