Don't Miss!
- News
ബംബര്‍ ലോട്ടറികള്‍ അവസാനിക്കുന്നില്ല; ഇനി സമ്മര്‍ ബംബറിന്റെ കാലം, സമ്മാനത്തുക കേട്ട് ഞെട്ടരുത്
- Lifestyle
ജനുവരി 21-ന് അപ്പുറം ശനി അലട്ടില്ല: അനുഗ്രഹഭാവത്തില്‍ ശനി നില്ക്കും ശ്രേഷ്ഠ ദിനം
- Automobiles
വില കൂടിയെന്ന പേടി വേണ്ട; വിറ്റഴിയാത്ത 2022 മോഡല്‍ എസ്യുവികള്‍ക്ക് വമ്പന്‍ ഓഫര്‍
- Sports
ഗില്‍ സെഞ്ച്വറിയടിച്ചു, പക്ഷെ അച്ഛന് നിരാശ! കാരണം വെളിപ്പെടുത്തി പഞ്ചാബ് താരം
- Travel
മാലദ്വീപിലേക്ക് പോകാൻ ഇത്രയും എളുപ്പമായിരുന്നോ? വിസ മുതൽ എല്ലാം അറിയാം
- Finance
മാസ തവണകള്‍ വഴി ലക്ഷങ്ങള്‍ സ്വന്തമാക്കാം; ഒപ്പം ജീവിതം സുരക്ഷിതമാക്കാം; 5 എല്‍ഐസി പോളിസികളിറയാം
- Technology
ഷവോമിയുടെ ചതി? ഈ എംഐ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോ 5ജി കിട്ടില്ല
ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചതിന് കസ്തൂരിയുടെ പ്രതികരണം, അറിഞ്ഞിട്ട് റേഷന്‍ കാര്‍ഡ് തരുന്നുണ്ടേ?
തമിഴകത്ത് വിവാദങ്ങളോടൊപ്പം എന്നും പറഞ്ഞു കേള്‍ക്കുന്ന പേരാണ് കസ്തൂരി. സാമൂഹ്യ പ്രതിബന്ധതയുള്ളതും അല്ലാത്തതുമായ എന്ത് കാര്യത്തിനും തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലൂടെ എന്നും വാര്‍ത്തകളില്‍ നിറയുന്ന നടിയുടെ കുടുംബ ജീവിതം വളരെ സ്വകാര്യം തന്നെയാണ്. സിനിമ വേറെ ജീവിതം വേറെ എന്ന് വിശ്വസിയ്ക്കുന്ന കൂട്ടത്തിലാണ് കസ്തൂരിയും.
ഈ ലോക്ക് ഡോണ്‍ കാലത്ത് കസ്തൂരി സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് പലതിനും താരം മറുപടി നല്‍കാറുമുണ്ട്. അങ്ങനെ കസ്തൂരി ഏറ്റവുമൊടുവില്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ട്രെന്റിങ് ആവുന്നത്. ഭര്‍ത്താവിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിയ്ക്കുന്ന മറുപടിയാണ് താരം നല്‍കിയത്. ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ചോദ്യം. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് നടിയില്‍ നിന്നും ലഭിച്ചത്.

ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുമ്പോള്‍ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്കാന് ഉദ്ദേശിയ്ക്കുന്നുണ്ടോ. എന്റെ സ്വകാര്യം ജീവിതം എന്റേത് മാത്രമാണ്. എക്സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം.
മോശമായ ചോദ്യമല്ല എന്നിരിക്കെയും മറുപടിയില്‍ കസ്തൂരി ആക്രോശിക്കുകയായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്. നേരത്തെ സോഷ്യല്‍ മീഡിയ പാപ്പരാസികള്‍ എം എസ് ധോണിയുടെയും നടന് വിജയ് സേതുപതിയുടെയും മക്കള്‍ക്ക് നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവമുണ്ടായിരുന്നു. അതിനോട് കസ്തൂരി ശക്തമായി പ്രതികരിയ്ക്കുകയും ചെയ്തിരുന്നു. അതിര് വിടുന്ന സൈബര്‍ ക്രൈമിനെതിരെ നിരന്തരം പ്രതികരിയ്ക്കുന്ന സിനിമാ താരമാണ് കസ്തൂരി. ബാലതാരമായ അനിഖ സുരേന്ദ്രന് നേരെ സൈബര്‍ ആക്രമണമുണ്ടായപ്പോഴും കസ്തൂരി പ്രതികരിച്ചിരുന്നു.
രവികുമാര്‍ എന്നാണ് കസ്തൂരിയുടെ ഭര്‍ത്താവിന്റെ പേര്. സോഷ്യല്‍ മീഡിയയിലോ മറ്റോ താരം ഭര്‍ത്താവിനൊപ്പം നില്ക്കുന്ന ഫോട്ടോയോ മറ്റ് വിവരങ്ങളോ നല്‍കിയിട്ടില്ല. ശങ്കപാല്, ശോഭിക എന്നിവരാണ് മക്കള്‍. മകള്‍ ശോഭികയ്ക്ക് ലുക്കീമിയ വന്നതും മറ്റും ഒരിടയ്ക്ക് വാര്‍ത്തയായിരുന്നു. മക്കളുടെ ഫോട്ടോയും താരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
-
വയസ് 40 ആയി, ഇതുവരെ അനുഭവിക്കാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായത്; മിഡ് ലൈഫ് ക്രൈസസാണെന്ന് രഞ്ജിനി ഹരിദാസ്
-
ഭാമയും ഭർത്താവും വിവാഹമോചനത്തിലേക്ക്? അഭ്യൂഹങ്ങൾക്കിടെ ഭാമ സ്റ്റാർ മാജിക്കിൽ! വീഡിയോ വൈറൽ
-
'ഇതുവരെ ഞാൻ ആരെയും തല്ലിയിട്ടില്ല, കുട്ടികളെ പോലും ഒരു വിരൽ കൊണ്ടേ അടിച്ചിട്ടുള്ളു': മമ്മൂട്ടി പറയുന്നു