For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവേരിയും ഭര്‍ത്താവ് സൂര്യ കിരണും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി! സംവിധായകന്റെ തുറന്നുപറച്ചില്‍

  |

  കണ്ണാന്തുമ്പീ പോരാമോയെന്ന ഗാനം മലയാളി മറക്കാനിടയില്ല. ഈ ഗാനരംഗത്ത് അഭിനയിച്ച ബാലതാരം കാവേരിയാണ്. കുഞ്ഞുന്നാളിലേ സിനിമയിലെത്തിയ താരം പിന്നീട് നായികയായി മാറിയിരുന്നു. സഹനടിയില്‍ നിന്നും നായികയായി മാറിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാവേരി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം സാന്നിധ്യം അറിയിച്ചിരുന്നു.

  ഉദ്യാനപാലകനില്‍ മമ്മൂട്ടിക്കൊപ്പം നായികയായി അരങ്ങേറിയതായിരുന്നു കാവേരി. മോഡേണ്‍ വേഷങ്ങള്‍ മാത്രമല്ല നാടന്‍ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരുന്നുവെന്ന് താരം തെളിയിച്ചിരുന്നു. തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും മറ്റ് താരങ്ങള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ഇടയ്ക്ക് താരം തുറന്നുപറഞ്ഞത്. വിവാഹത്തോടെയായിരുന്നു കാവേരി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. സംവിധായകയായി താരം തിരിച്ചെത്തിയേക്കുമെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. താരത്തിന്റരെ വിവാഹമോചനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  കാവേരിയും ഭര്‍ത്താവും വേര്‍പിരിഞ്ഞു

  കാവേരിയും ഭര്‍ത്താവും വേര്‍പിരിഞ്ഞു

  സംവിധായകനായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. സിനിമാകുടുംബത്തിലേക്കായിരുന്നു താരം പ്രവേശിച്ചത്. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. തങ്ങള്‍ ഇരുവരും വിവാഹമോചിതരായിട്ട് വര്‍ഷങ്ങളായെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ബിഗ് ബോസില്‍

  ബിഗ് ബോസില്‍

  തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. സീസണ്‍ 4ലായിരുന്നു സംവിധായകന്‍ പങ്കെടുത്തത്. നാഗാര്‍ജുന അവതാരകനായെത്തിയ ബിഗ് ബോസില്‍ ആദ്യവാരത്തില്‍ തന്നെ പുറത്താവുകയായിരുന്നു സൂര്യ കിരണ്‍. ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷം വിവിധ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. അതിനിടയിലാണ് നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ നടത്തിയത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

   പ്രണയവിവാഹം

  പ്രണയവിവാഹം

  പ്രണയിച്ച് വിവാഹിതരായവരാണ് കാവേരിയും സൂര്യ കിരണും. പേധ ബാബൂയെന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം കാവേരി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കങ്കാരുവെന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. നിരവധി സിനിമകളിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്.

  തിരിച്ചുവരവ്

  തിരിച്ചുവരവ്

  സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന് ശേഷം തിരിച്ചെത്തിയ കാവേരി പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരുന്നു. അഭിനയത്തിനൊപ്പമായി സംവിധായകയായും താനെത്തുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്. റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറുമായാണ് താരമെത്തുന്നത്. മലയാളത്തില്‍ കാവേരിയാണെങ്കിലും അന്യഭാഷകളില്‍ പ്രവേശിച്ചതോടെയാണ് താരം കല്യാണിയെന്ന പേരും സ്വീകരിച്ചത്. തെലുങ്കില്‍ നിന്നും മികച്ച നടിക്കുള്ള പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.

  ഇപ്പോഴും സ്‌നേഹിക്കുന്നു

  ഇപ്പോഴും സ്‌നേഹിക്കുന്നു

  കാവേരിയെ താനിപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരമായാണ് അവര്‍ വേര്‍പിരിഞ്ഞത്്. അത് തന്‍രെ തീരുമാനമായിരുന്നില്ല, തനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. സൂര്യ കിരണിന്റെ തുറന്നുപറച്ചില്‍ പുറത്തുവന്നതോടെ കാവേരിയുടെ ആരാധകരും ഞെട്ടലിലാണ്.

  Read more about: kaveri കാവേരി
  English summary
  Bigg Boss Fame Surya Kiran Confirmed Kalyani And Himself Leaving Separately
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X