For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ബന്ധത്തിലുള്ള മകനെ തല്ലണം; അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് മകന്റെ പ്രതികരണം കണ്ട് വനിത വിജയ്കുമാര്‍

  |

  തമിഴ് സിനിമയിലെ വിവാദനായികയാണ് വനിത വിജയ്കുമാര്‍. പ്രമുഖ നടന്‍ വിജയ്കുമാറിന്റെ മകള്‍ എന്നതിലുപരി അഭിനയത്തില്‍ സജീവമായ വനിത ബിഗ് ബോസ് ഷോ യിലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടി മൂന്നാമതും വിവാഹം കഴിക്കുകയും ഈ ബന്ധം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചതുമൊക്കെ വലിയ വാര്‍ത്തകളായി.

  ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ടാണ് പലപ്പോഴും വനിത വിമര്‍ശനം ഏറ്റുവാങ്ങാറുള്ളത്. ഇപ്പോഴിതാ ആദ്യബന്ധത്തില്‍ ജനിച്ച മകന്റെ മുഖമടച്ച് ഒരടി കൊടുക്കണമെന്ന നടിയുടെ ആവശ്യമാണ് പൊല്ലപ്പ് പിടിച്ചിരിക്കുന്നത്. അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് മകന്‍ നല്‍കിയ ഉത്തരമാണ് വനിതയെ ചൊടിപ്പിച്ചത്. വിശദമായി വായിക്കാം..

  സിനിമയില്‍ അഭിനയിച്ച് തുടങ്ങി ആദ്യ കാലത്ത് തന്നെയാണ് വനിത നടന്‍ ആകാശുമായി ഇഷ്ടത്തിലാവുന്നത്. വളരെ പെട്ടെന്ന് താരങ്ങള്‍ വിവാഹിതരായി. 2000 ത്തില്‍ വിവാഹിതാരായ താരങ്ങള്‍ ഏഴ് വര്‍ഷത്തെ ദാമ്പത്യം 2007 ല്‍ അവസാനിപ്പിച്ചു. ഈ ബന്ധത്തില്‍ ഒരു മകനും മകളും ജനിച്ചിരുന്നു. വിവാഹമോചനത്തോട് കൂടി കോടതിയുടെ ഇടപെടലില്‍ രണ്ട് പേരും രണ്ട് മക്കളുമായി വേര്‍പിരിഞ്ഞു. ആകാശ് മകനെയും കൊണ്ട് പോവുകയും വനിത മകളെ എടുക്കുകയും ചെയ്തു.

  Also Read: 'അവർ എന്റെ മുടിയിൽ കരികിലയടക്കം വാരിയിട്ടു, ബുംമ്ര എന്ന ഫോളോ ചെയ്തതാണ് എല്ലാവരുടേയും പ്രശ്നം'; അനുപമ

  അങ്ങനെ അഞ്ചാമത്തെ വയസില്‍ അമ്മയില്‍ നിന്നും മാറി അച്ഛന്റെ കൂടെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു വനിതയുടെ മകന്‍ വിജയ് ശ്രീഹരി. അച്ഛനൊപ്പം പോയത് മുതല്‍ വിജയ് അമ്മയില്‍ നിന്നും അകന്നു. വനിത വീണ്ടും വിവാഹം കഴിച്ചതോടെ അതില്‍ മറ്റൊരു മകള്‍ കൂടി ജനിച്ചു. അങ്ങനെ രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി കഴിയുമ്പോഴാണ് നടി മൂന്നാമതും വിവാഹം കഴിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം വഴക്കില്‍ കലാശിച്ചു.

  Also Read: വീട് വിറ്റാണെങ്കിലും ചികിത്സിക്കാമെന്ന് പറഞ്ഞതാണ്, പക്ഷെ!; ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഗായിക വിദ്യ

  അടുത്തിടെ വനിത ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ചോദ്യങ്ങള്‍ക്കിടയില്‍ അവതാരകന്‍ ഒരു സ്‌ക്രീന്‍ഷോട്ട് വനിതയെ കാണിച്ചു. ഇന്‍സ്റ്റാഗ്രാമിലെ ഒരു കമന്റ് സെക്ഷനില്‍ വനിതയുടെ മകന്‍ പറഞ്ഞ കാര്യമാണ് ആ ചിത്രത്തിലുള്ളത്. 'നിങ്ങള്‍ വനിതയുടെ മകന്‍ അല്ലേ എന്ന് ഒരു ആരാധകന്‍ ചോദിക്കുമ്പോള്‍ ആകാശിന്റെ മകനാണെന്ന്' വിജയ് പറഞ്ഞിരിക്കുകയാണ്. അമ്മയോട് വലിയ താല്‍പര്യമില്ലാത്തത് കൊണ്ടാവും താരപുത്രന്‍ അങ്ങനൊരു മറുപടി പറഞ്ഞതെന്ന് വ്യക്തമാണ്.

  Also Read: പൂജയ്ക്ക് വരെ വന്ന നയന്‍താര ഷൂട്ട് തുടങ്ങും മുമ്പ് പിന്മാറി; ആ സിനിമയില്‍ സംഭവിച്ചത് പറഞ്ഞ് സിബി മലയില്‍

  എന്നാല്‍ 'അവനെ നേരില്‍ കാണുകയാണെങ്കില്‍ ഒരടി താന്‍ കൊടുക്കുമെന്നാണ്' കമന്റ് വായിച്ച ഉടനെ തമാശരൂപേണയുള്ള വനിതയുടെ മറുപടി. മാത്രമല്ല തന്റെ മകന്‍ വളരെ പെട്ടെന്നാണ് വളര്‍ന്നത്. പക്ഷേ അവനുള്ള അറിവ് വളരെ കുറവാണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. വിജയകുമാറിന്റെ (വനിതയുടെ പിതാവ്) രക്തമാണ് അവനുള്ളത്. അതുകൊണ്ടാവാം ഇങ്ങനെയെന്നും വനിത പറഞ്ഞിരിക്കുകയാണ്.

  മാത്രമല്ല മൂത്തമകനുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നെങ്കിലും ഇതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വനിത കൂട്ടിച്ചേര്‍ത്തു.

  അമ്മ മൂന്ന് തവണ വിവാഹം കഴിച്ചത് മകനെ വല്ലാതെ ബാധിച്ചുവെന്ന് നടൻ ആകാശ് മുൻപ് പറഞ്ഞിരുന്നു. വനിതയും പീറ്റർ പോളും തമ്മിലുള്ള വിവാഹക്കാര്യം വന്നതോടെ മകന്‍ വിജയ് ശ്രീഹരി പുറത്ത് പോലും ഇറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയുകയാണെന്നാണ് അന്ന് ആകാശ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പോലും അവൻ ആക്ടീവ് ആകുന്നില്ല. വനിതയും പീറ്ററും തമ്മിലുള്ള വിഷയത്തെ കുറിച്ച് ആളുകള്‍ മകനോട് അഭിപ്രായം ചോദിക്കാന്‍ വരുന്നതാണ് പ്രശ്‌നമെന്നും ആകാശ് പറഞ്ഞിരുന്നു.

  Read more about: vanitha വനിത
  English summary
  Bigg Boss Fame Vanitha Vijayakumar Want To Slap Her Son From First Marriage For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X