»   » ബില്ല 2ന് കേരളത്തിലും പൊന്നുവില

ബില്ല 2ന് കേരളത്തിലും പൊന്നുവില

Posted By:
Subscribe to Filmibeat Malayalam
Ajith
ബില്ല 2 കേരളത്തിലും വാര്‍ത്ത സൃഷ്ടിയ്ക്കുന്നു. നാല്‍പതു കോടി രൂപയ്ക്ക് തമിഴ്‌നാട്ടിലെ വിതരണാവകാശം വിറ്റുപോയതിന് പിന്നാലെ ദൈവത്തിന്റെ നാട്ടിലും അജിത്ത് ചിത്രം കോടികള്‍ വാരുന്നു.

ഒന്നരക്കോടി രൂപ മുടക്കി സാഗര എന്റര്‍ടൈന്‍മെന്റ് ബില്ല 2ന്റെ കേരള റൈറ്റ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ഏരിയയില്‍ ഒരു അജിത്ത് ചിത്രം നേടുന്ന ഏറ്റവും വലിയ തുകയാണിതെന്ന് സൂചനകളുണ്ട്.

അജിത്ത് നായകനായ മങ്കാത്ത കേരളത്തില്‍ നേടിയ തകര്‍പ്പന്‍ വിജയമാണ് ബില്ല 2ന്റെ വില കുത്തനെ ഉയര്‍ത്തിയത്. സിനിമാപണ്ഡിറ്റുകളെ അമ്പരിപ്പിയ്ക്കുന്ന തകത്തില്‍ തകര്‍പ്പന്‍ വിജയമാണ് മങ്കാത്ത കേരള ബോക്‌സ് ഓഫീസില്‍ നേടിയത്. രജനി, കമല്‍, വിജയ് എന്നിവര്‍ക്ക് ശേഷം കേരളത്തില്‍ ഏറ്റവുമധികം ആരാധകരായി തമിഴ്‌നടനായി ഇതോടെ ആരാധകരുടെ തല മാറുകയാണ്.

സെന്‍സര്‍ ചെയ്യും മുമ്പെ ഒരു സിനിമ ഇത്ര വലിയ തുകയ്ക്ക് വിറ്റുപോകുന്നത് ഇതാദ്യമാണെന്നും പറയപ്പെടുന്നു.

English summary
Known earlier, Billa 2 theatrical rights have been sold out for a whopping amount of Rs. 40 crores leaving behind the God's own land Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam