»   » ബിന്ദു മാധവിയ്ക്കും പിയയ്ക്കും പരിക്കേറ്റു

ബിന്ദു മാധവിയ്ക്കും പിയയ്ക്കും പരിക്കേറ്റു

Posted By:
Subscribe to Filmibeat Malayalam

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളായ ബിന്ദു മാധവി, പിയ ബാജ്‌പേയി എന്നിവര്‍ക്ക് പരിക്കേറ്റു. സൂപ്പര്‍ഹിറ്റ് ചിത്രമായ സട്ടം ഒരു ഇരുട്ടറൈയുടെ റീമേക്കായ തോഴന്റെ ഷൂട്ടിങിനിടെയാണ് അപകടമുണ്ടായത്.

പറക്കുന്ന ഹെലികോപ്ടറില്‍ തൂങ്ങിപ്പിടിച്ചു കയറുന്ന രംഗത്തിലാണ് ബിന്ദു മാധവിയും പിയയും അഭിനയിച്ചത്. ഷൂട്ടിങിനിടെ ബാലന്‍സ് തെറ്റി ഇരുവരും താഴേക്ക് വീഴുകയായിരുന്നെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞു. എന്നാല്‍ ഹെലികോപ്ടര്‍ താഴ്ന്നു പറന്നതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല. അപകടമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഏറെ നേരം കഴിഞ്ഞാണ് ഇവര്‍ വിമുക്തരായതെന്നും ലൊക്കേഷനിലുണ്ടായവര്‍ വെളിപ്പെടുത്തി. ചിത്രത്തിന്റെ ഹോങ്കോങിലെ ഷൂട്ടിങ് ഈയിടെയാണ് പൂര്‍ത്തിയായത്.

എസ്എ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത സത്യം ഒരു ഇരുട്ടറൈയുടെ 1980കളിലെ സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിന്റെ പുതിയ വേര്‍ഷന്‍ സ്‌നേഹ ബ്രിട്ടോയാണ് സംവിധാനം ചെയ്യുന്നത്.

English summary
It was a freak mishap on the sets of 'Thozhan', the remake of 'Sattam Oru Iruttarai', when the cast and crew were shooting an important sequence in Hong Kong recently

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam