»   » 'ലവ് ഫോര്‍ എ മാന്‍' ലീന മരിയ പോളിന്റെ ആത്മകഥ

'ലവ് ഫോര്‍ എ മാന്‍' ലീന മരിയ പോളിന്റെ ആത്മകഥ

By: Sanviya
Subscribe to Filmibeat Malayalam


മദ്രാസ് കഫെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലീന മരിയ പോള്‍ ഒടുവില്‍ അഭിനയിച്ചത് ബിരിയാണി എന്ന ചിത്രത്തിലാണ്. വെങ്കിട്ട പ്രഭു സംവിധാനം ചെയ്ത ചിത്രം. ഇപ്പോള്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ബഹുഭാഷ ചിത്രത്തിന്റെ തിരക്കിലാണ് നടി.

എന്നാല്‍ നടിയെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ അതൊന്നുമല്ല. താരം ആത്മകഥ എഴുതാന്‍ പോകുന്നു. ' ലവ് ഫോര്‍ എ മാന്‍' എന്നാണ് ആത്മകഥയ്ക്ക് നല്‍കിയ പേര്. നടി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രണയവും വിവാഹവും ഉള്‍പ്പെടുത്തിയാകുമെന്നും നടി പറയുന്നു.

leena-maria-paul

സാമ്പത്തിക തട്ടിപ്പ് കേസുമായി ലീന മരിയ പോളിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ഇകണോമിക്‌സ് ഒഫന്‍സ് വിങാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലീനയ്‌ക്കൊപ്പം പാര്‍ട്ട്ണര്‍ ശേഖര്‍ ചന്ദ്രശേഖറിനെയും അറസ്റ്റ് ചെയ്തിരുന്നു.

റെഡ് ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

English summary
Biriyani actress pens her autobiography.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam