»   »  നേരത്തിലെ വട്ടിരാജയും ഭാര്യയും വേര്‍പിരിഞ്ഞോ? അച്ഛനുള്‍പ്പടെയുള്ളവര്‍ നിരന്തരം വിളിച്ചുവെന്ന് താരം!

നേരത്തിലെ വട്ടിരാജയും ഭാര്യയും വേര്‍പിരിഞ്ഞോ? അച്ഛനുള്‍പ്പടെയുള്ളവര്‍ നിരന്തരം വിളിച്ചുവെന്ന് താരം!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബോബി സിംഹ. നിവിന്‍ പോളിയും നസ്രിയയും തകര്‍ത്ത് അഭിനയിച്ച നേരത്തിലെ വട്ടിരാജയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തമിഴ് പതിപ്പിലും മലയാളത്തിലും ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ബോബി സിംഹയാണ്.

ഒരു വര്‍ഷം നീണ്ടുനിന്ന ദമ്പത്യത്തിനൊടുവില്‍ ബോബി സിംഹയും ഭാര്യ രശ്മിയും വേര്‍പിരിയുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വ്യാപകമായി പ്രചരിച്ച ഈ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഈ താരദമ്പതികള്‍.ഇതേക്കുറിച്ച് താരദമ്പതികള്‍ പറയുന്നതെന്താണെന്നറിയാന്‍ വായിക്കൂ.

നായകനാകാതെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു

സിനിമയില്‍ നിറഞ്ഞു നില്‍ക്കണമെഹ്കില്‍ നായകനായേ തീരൂ എന്ന വാക്യത്തെ തീര്‍ത്തും നിരാകരിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കലാജീവിതം. നായകനാവാതെ തന്നെയാണ് അദ്ദേഹം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

നേരത്തിലെ വട്ടിരാജ

അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരില്‍ താരങ്ങള്‍ അറിയപ്പെടാറുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ ബോബി സിംഹ നേരത്തിലെ വട്ടിരാജയിലൂടെയാണ് അറിയപ്പെടുന്നത്.

വിവാഹ മോചനം നേടുകയാണെന്ന് പ്രചരിച്ചു

ബോബിയും ഭാര്യ രശ്മിയും വിവാഹിതാരയിട്ട് ഒരു വര്‍ഷം തികയുന്നേയുള്ളൂ. അതിനിടയിലാണ് ഇരുവരും വേര്‍പിരിയുകയാണെന്നുള്ള വാര്‍ത്തകളും പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.

താരദമ്പതികളുടെ പ്രതികരണം

വേര്‍പിരിയാന്‍ പോകുന്നുവെന്നുള്ള വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത് ഇരുവരുടേയും കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

അച്ഛനും ബന്ധുക്കളും വിളിച്ചു

അച്ഛനും അടുത്ത ബന്ധുക്കളുമുള്‍പ്പടെ നിരവധി പേരാണ് ഈ വാര്‍ത്ത അറിഞ്ഞതില്‍പ്പിന്നെ വിളിച്ചു തുടങ്ങിയത്. കടുത്ത രോഷമാണ് ആ സമയത്ത് തോന്നിയതെന്നും താരം പറയുന്നു.

വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് ചോദിക്കണമായിരുന്നു

ഇത്തരത്തിലൊരു വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് തന്നോട് ചോദിക്കണമായിരുന്നുവെന്ന് ബോബി പറയുന്നു. ഭാര്യ രശ്മിയും ഈ വാര്‍ത്ത നിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് അഭിനേത്രി കൂടിയായ ഭാര്യ. വടക്കന്‍ സെല്‍ഫിയിലും ബോബി അഭിനയിച്ചിരുന്നു

പ്രണയവിവാഹമായിരുന്നു

ഒരുമീന്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ പ്രണയത്തിലാണെന്ന് ഇരുവരും സമ്മതിച്ചിരുന്നു.

ദേശീയപുരസ്‌കാരം ലഭിച്ചത്

ജിഗിര്‍ത്താണ്ഡ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബോബി സംിഹയ്ക്ക് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്. നേരത്തിലൂടെയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്.

English summary
Bobby Simha response on Fake news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam