»   » വിക്രമിനോട് നേര്‍ക്കുനേര്‍ പൊരുതാന്‍ ബോബി സിന്‍ഹ... പെരുമാള്‍ പിച്ചയെ വെല്ലുന്ന വില്ലനാകുമോ???

വിക്രമിനോട് നേര്‍ക്കുനേര്‍ പൊരുതാന്‍ ബോബി സിന്‍ഹ... പെരുമാള്‍ പിച്ചയെ വെല്ലുന്ന വില്ലനാകുമോ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ മാത്രമല്ല സിനിമ ലോകത്ത് ആകെ നിലനില്‍ക്കുന്ന ഒരു പ്രവണതയാണ് സൂപ്പര്‍ ഹിറ്റായി മാറുന്ന ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ ഒരുക്കുകയെന്നത്. മലയാളമായാലും തെലുങ്ക് ആയാലും ഇതിന് മാറ്റമില്ല. എന്നാല്‍ പലപ്പോവും വിജയങ്ങളായി മാറിയ ഒന്നാം ഭാഗങ്ങള്‍ക്ക് പേരുദോഷം ഉണ്ടാക്കിയ തുടര്‍ച്ചകളും ഉണ്ടായിട്ടുണ്ട്.

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധാനയകന്‍ ഹരിക്ക് പക്ഷെ തുടര്‍ഭാഗങ്ങള്‍ ഒരുക്കുന്നത് ഒരു പുതുമയല്ല. സൂര്യ നായകനായി എത്തിയ സിങ്കം സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ അതിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഹരി ഒരുക്കി. ഇപ്പോള്‍ ഹരിയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുകയാണ് അദ്ദേഹം. സംഭവം പോലീസ് സ്‌റ്റോറിയാണെങ്കിലും നായകന്‍ സൂര്യയല്ല, വിക്രം.

സ്വാമി എന്ന് ആറുസ്വാമി

കറ തീര്‍ന്ന പോലീസ് ഓഫീസറായി വിക്രം എത്തിയ ചിത്രമായിരുന്നു സ്വമി. 2003ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ 14 വര്‍ഷത്തിന് ശേഷം ചിത്രത്തിന് രണ്ടാം ഭാഗമായി എത്തുകയാണ് ഹരിയും വിക്രവും.

പെരുമാള്‍ പിച്ചെ എന്ന വില്ലന്‍

സ്വാമി ഹിറ്റായി മാറിയതോടെ ശ്രദ്ധിക്കപ്പെട്ടത് ചിത്രത്തിലെ വില്ലനായിരുന്നു പെരുമാള്‍ പിച്ചെ എന്ന കഥാപാത്രമായിരുന്നു. കൊട്ട ശ്രീനിവാസ റാവു ആയിരുന്നു പെരുമാള്‍ പിച്ചെ എന്ന വില്ലനെ അവിസ്മരണീയമാക്കിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന പ്രകടനമായിരുന്നു അത്.

പെരുമാള്‍ പിച്ചെയെ വെല്ലുമോ

ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍ വിക്രമിന് വെല്ലുവിളി ഉയര്‍ത്തുന്നത് ബോബി സിന്‍ഹയാണ്. പുതിയ വില്ലന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നതും അത് തന്നെയാണ്. പെരുമാള്‍ പിച്ചയെ വെല്ലുന്ന വില്ലനായി മാറാന്‍ ബോബി സിന്‍ഹയ്ക്ക് സാധിച്ചാല്‍ അത് അദ്ദേഹത്തിന്റെ കരിയറില്‍ മുതല്‍ക്കൂട്ടാകും.

രണ്ട് നായികമാര്‍

സ്വമിയില്‍ ഒരു നായികയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ആദ്യ ഭാഗത്തിലെ നായികയായിരുന്ന തൃഷയ്‌ക്കൊപ്പം രണ്ടാം ഭാഗത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷ് നായികയാകും. കീര്‍ത്തി ആദ്യമായി വിക്രത്തിന്റെ നായികയാകുകയാണ് സ്വാമി 2ലൂടെ.

രണ്ട് ഗെറ്റപ്പില്‍

പെരുമാള്‍ പിച്ചയേക്കാള്‍ പത്ത് മടങ്ങ് മികച്ച കഥാപാത്രമായിരിക്കും ബോബി സിന്‍ഹയുടേതെന്ന് സംവിധായകനും ഉറപ്പ് പറയുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ബോബി സ്വാമി 2ല്‍ എത്തുന്നത്. വിക്രവും ബോബി സിന്‍ഹയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

ജിഗര്‍ദണ്ടയിലെ ഗ്യാങ്‌സ്റ്റര്‍

ബോബി സിന്‍ഹയുടെ നെഗറ്റീവ് കഥാപാത്രങ്ങളിലെ ശ്രദ്ധേയ ചിത്രമായിരുന്നു ജിഗര്‍ദണ്ടയിലെ ഗ്യാങ്സ്റ്റര്‍. മധുര സ്വദേശിയായ ഗ്യാങ്സ്റ്ററെ അവിസ്മരണീയമാക്കിയ ബോബി സിന്‍ഹയ്ക്ക് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

രണ്ട് ദേശീയ പുരസ്‌കാര ജേതാക്കള്‍

സ്വാമി 2 വിലെ ഏറ്റവും വലിയ ഒരു പ്രത്യേകത നായകനും വില്ലനുമായി എത്തുന്നത് ദേശീയ പുരസ്‌കാര ജേതാക്കളാണെന്നത് മറ്റൊരു പ്രത്യേകത. പിതാാമഹനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വിക്രമിനെ തേടിയെത്തിയിരുന്നു. ഇരുവരുടേയും പ്രകടനം കൊണ്ടും ചിത്രം ശ്രദ്ധേയമാകുമെന്ന് ഉറപ്പ്.

ചിത്രീകരണം ഉടന്‍

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ ഹരി വ്യക്തമാക്കി. നിലവില്‍ വിക്രം ചെയ്തുകൊണ്ടിരിക്കുന്ന ധ്രുവ നക്ഷത്രം, സ്‌കെച്ച് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വാമി 2 ആരംഭിക്കുക. ഹാരിസ് ജയരാജ് സംഗീതമൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു തമീന്‍സ് ആണ്.

English summary
Vikram will be reprising his role of Aarusaaamy, the honest and tough cop in Swami 2. Trisha and Keerthy Suresh have been signed to play the female leads. Latest development in the camp is that, Bobby Simha has been roped in to play the antagonist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam