»   » 'ശ്രുതിഹാസന്‍ പോകട്ടെ, പകരം ഞാന്‍ വരാം', സംഘമിത്രയാകാന്‍ ബോളിവുഡ് നായിക...

'ശ്രുതിഹാസന്‍ പോകട്ടെ, പകരം ഞാന്‍ വരാം', സംഘമിത്രയാകാന്‍ ബോളിവുഡ് നായിക...

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തോട് കിടിപിടിക്കുന്ന ചിത്രമെന്ന അവകാശ വാദവുമായി അണിയറയിലൊരിങ്ങുന്ന ചിത്രമാണ് സംഘമിത്ര. 350 കോടി മുതല്‍ മുടക്കില്‍ തമിഴിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. എഡി എട്ടാം നൂറ്റാണ്ടിന്റെ കഥയാണ് സംഘമിത്ര പറയുന്നത്. 

വക്കീലാണ്, പക്ഷെ കോടതിയില്‍ പോകില്ല... കാരണം, വേറെ പണിയുണ്ട്!!! ദിലീപ് ഇങ്ങനെയാണ്...

ജയസൂര്യയുടെ നിര്‍ദേശം കേട്ട സംവിധായകന്‍ ഒന്നേ ചോദിച്ചൊള്ളു, നിനക്കെന്താ വട്ടുണ്ടോ???

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക്കുന്ന ശ്രുതിഹാസന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് നടി രംഗത്തെത്തിയിരിക്കുകയാണ്.

ആർഎസ്എസിനൊപ്പം സിപിഎം എംഎൽഎ....!!! ഞെട്ടിത്തരിച്ച് സിപിഎം...!!! കാൽക്കീഴിലെ മണ്ണൊലിക്കുന്നു ??

ശ്രുതിഹാസന്‍ പിന്മാറി

വന്‍ബജറ്റില്‍ തമിഴില്‍ ഒരുങ്ങുന്ന പീരിയോഡിക് ചിത്രത്തില്‍ ശ്രുതിഹാസനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ശ്രുതിഹാസനെ ഒഴിവാക്കുകയാണെന്ന് നിര്‍മാതാക്കളായ തെനന്ദല്‍ ഫിലിംസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഒഴിവാക്കിയതല്ല, ഒഴിവായത്

സംഘമിത്രയില്‍ നിന്നും തന്നെ ഒഴിവാക്കിയതല്ല താന്‍ ഒഴിവായതാണെന്ന് വ്യക്തമാക്കി ശ്രുതിഹാസനും തൊട്ടുപിന്നാലെയെത്തി. സംഘമിത്രയുടെ ചിത്രീകരണം നീണ്ടുപോകുന്നതിനാല്‍ തനിക്ക് ഡേറ്റ് ക്ലാഷ് ഉണ്ടാകുമെന്നതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും ശ്രുതിഹാസന്‍ പറയുന്നു.

അനുഷ്‌കയും നയന്‍താരയും

ശ്രുതിഹാസന് പകരക്കാരി തെന്നിന്ത്യയില്‍ നിന്ന് തന്നെ എത്തുമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. ബാഹുബലി നായിക അനുഷ്‌ക ഷെട്ടിയും നയന്‍താരയുനമാണ് ഏറെ പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആരാകും ശ്രുതിക്ക് പകരക്കാരി എന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്തയിട്ടില്ല.

നീതു ചന്ദ്ര തയ്യാര്‍

നായിക ആരെന്ന സംശയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സംഘമിത്രയാകാന്‍ താല്പര്യം പ്രകടിപ്പിച്ച് 13 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയാ നീതു എന്‍ ചന്ദ്രയുടെ ട്വീറ്റ്. ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. ഇതിനകം ട്വീറ്റ് വൈറലാകുകയും ചെയ്തു.

ആയോധന കല അറിയാം

സംഘമിത്രയാകാന്‍ താല്പര്യമുണ്ടെന്ന് ചുമ്മാ അങ്ങ് അറിയിക്കുകയല്ല എന്തുകൊണ്ട് തന്നെ സംഘമിത്രയാക്കാം എന്നും അവര്‍ പറയുന്നുണ്ട്. ആയോധന കല അഭ്യസിച്ച നടി എന്ന നിലയിലും നാടകനടി എന്ന നിലയിലും ഈ കഥാപത്രത്തെ അവതരിപ്പിക്കാന്‍ താല്പരയമുണ്ട്. എല്ലാ ആത്മാര്‍ത്ഥതയോടും ആദരവോടെയും ചിത്രത്തില്‍ അഭിനയിക്കുമെന്നും നടി ട്വീറ്റില്‍ വ്യക്തമാക്കി.

വാള്‍പ്പയറ്റ് പഠിച്ച് ശ്രുതിഹാസന്‍

സ്വന്തം രാജ്യം സംരക്ഷിക്കാന്‍ പൊരുതുന്ന രാജകുമാരി സംഘമിത്രയാകാന്‍ ആയോധനകലകള്‍ അഭ്യസിക്കുകയായിരുന്നു ശ്രുതിഹാസന്‍. ലണ്ടനില്‍ പോയാണ് ശ്രുതി വാള്‍പ്പയറ്റ് പഠിച്ചത്. പക്ഷെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതോടെ അതെല്ലാം വെറുതെയായി.

എഡി എട്ടാം നൂറ്റാണ്ട്

എഡി എട്ടാം നൂറ്റാണ്ടിലെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് ചിത്രത്തില്‍ ഇതുവരെ ആരും കൈവയ്ക്കാത്ത മേഖലകളെ തുറന്ന് കാട്ടുന്ന സംഘമിത്ര ഇപ്പോള്‍ പ്രി പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ജയം രവി, ആര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മെയ് മാസം ആദ്യമായിരുന്നു സംഘമിത്ര ടീം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. അന്ന് സംവിധായകന്‍ സുന്ദര്‍ സി, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, ജയം രവി, ആര്യ എന്നിവര്‍ക്കൊപ്പം ശ്രുതിഹാസനും ഉണ്ടായിരുന്നു.

ചിത്രീകരണം ഉടന്‍

രാജമൗലി ചിത്രങ്ങളെക്കാള്‍ മികവ് പുലര്‍ത്തുന്ന ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകനായ സുന്ദര്‍ സിയും അണിയറ പ്രവര്‍ത്തകരും. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രുതിഹാസന് പകരക്കാരി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

നീതു ചന്ദ്രയുടെ ചിത്രങ്ങൾ കാണാം...

English summary
Shruti Haasan’s sudden walk out of epic historical drama Sangamithra has raised many eyebrows. Now, Neetu Chandra of 13B fame has expressed her desire to be cast in the mega-budget project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam