»   » സിങ്കം 2 ആഗോള ഹിറ്റ്

സിങ്കം 2 ആഗോള ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam

തമിഴകം കാത്തിരുന്ന ചിത്രം സിങ്കം 2 വിന് ലോകമാകമാനം വന്‍ വരവേല്‍പ്. രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്ത സൂര്യയുടെ ഈ ബിഗ്ബജറ്റ് ചിത്രം ബോക്‌സോഫീസില്‍ തര്‍ത്തോടുകയാണ്.

സിങ്കം 2 ന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ വെളിവാക്കുന്ന ട്വീറ്റുകള്‍ സിനിമ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടു. ഇന്ത്യക്ക് പുറത്ത് സിങ്കം സിംഹമായിത്തന്നെ മികച്ച് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. മില്‍ഖാ സിങിന്റെ കഥ പറയുന്ന ഭാഗ് മില്‍ഖ ഭാഗ് പോലും സിങ്കത്തിന് ഭീഷണിയാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ സിങ്കത്തിന്റെ രണ്ടാം വരവിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാലും ബോക്‌സ് ഓഫീസില്‍ ഇതൊന്നും ബാധിക്കുന്നില്ല. കോളിവുഡില്‍ നിന്ന് മറ്റ് വമ്പന്‍ പടങ്ങളൊന്നും എതിരില്ലാത്തതാണ് സിങ്കത്തിന്റെ വിജയ കാരണം എന്നും പറയുന്നവരുണ്ട്. 2013 ജൂലായ് അവസാന വാരം റിലീസാകുന്ന ധനുഷിന്റെ മരിയാന്‍ ആയിരിക്കും സിങ്കത്തിന് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തുക എന്നാണ് സിനിമ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്തായാലും ആദ്യ ആഴ്ചയില്‍ തന്നെ വിദേശത്ത് നിന്ന് മാത്രം സിങ്കം നേടിയ കളക്ഷന്‍ 3 കോടി രൂപയാണ്. സിങ്കത്തിന്റെ വിദേശത്ത് നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ തരണ്‍ ആദര്‍ശിന്റെ ട്വീറ്റുകളിലൂടെ

സിങ്കം 2 ആഗോള ഹിറ്റ്

തമിഴ് സിനിമ #സിങ്കം2-അമേരിക്ക: തിങ്കളാഴ്ച 7380 ഡോളര്‍, ചൊവ്വാഴ്ച 7330 ഡോളര്‍. ആകെ: 256,637 ഡോളര്‍(ഒന്നര കോടി രൂപ).

സിങ്കം 2 ആഗോള ഹിറ്റ്

തമിഴ് സിനിമ #സിങ്കം2-യുകെ: വാരാന്ത്യം 65806 പൗണ്ട്. തിങ്കളാഴ്ച 12099 പൗണ്ട്, ചൊവ്വാഴ്ച 15491 പൗണ്ട്, മോത്തം 93396 പൗണ്ട്(83 ലക്ഷം രൂപ).

സിങ്കം 2 ആഗോള ഹിറ്റ്

തമിഴ് സിനിമ #സിങ്കം2- ഓസ്‌ട്രേലിയ(ആദ്യ ആഴ്ച) 113735 ഓസ്ട്രേലിയന്‍ ഡോളര്‍(62 ലക്ഷം രൂപ)

സിങ്കം 2 ആഗോള ഹിറ്റ്

ആദ്യവാരം കഴിഞ്ഞപ്പോള്‍ തന്നെ സിങ്കം 2 ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിക്കഴിഞ്ഞു. അമേരിക്കയിലും ബ്രിട്ടനിലും മാത്രമായി സിനിമ രണ്ട് കോടിയലേറെ കളക്ഷന്‍ നേടിക്കഴിഞ്ഞു.

സിങ്കം 2 ആഗോള ഹിറ്റ്

ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ തന്നെ 47.25 കോടി രൂപ സിങ്കം 2 നേടിക്കഴിഞ്ഞു. ലാഭത്തില്‍ നിന്ന് വന്‍ ലാഭത്തിലേക്കാണ് സിങ്കത്തിന്റെ കുതിപ്പ്‌

English summary
Kollywood's most expected movie Singam 2 starring Surya hit the screens two weeks back. The movie got a grand opening all over the world. The most anticipated movie of the year is still the same in the Box-Office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam