twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭുദേവയും ഡോക്ടർ ഹിമാനിയുമായുള്ള വിവാഹം കഴിഞ്ഞോ, സത്യാവസ്ഥ വെളിപ്പെടുത്തി സഹോദരൻ രാജു സുന്ദരം

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രഭുദേവ. നടനും സംവിധായകനും കൊറിയോഗ്രാഫറുമായ ഇദ്ദേഹത്തിൻെറ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിടയയിലേയും സിനിമാ കോളങ്ങളിലേയും ചർച്ച വിഷയം. പ്രഭുദേവ വീണ്ടും വിവാഹിതനായി എന്നു മാത്രമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ നവദമ്പതികളുടെ ചിത്രങ്ങളോ മറ്റ് വിവരങ്ങളൊ പുറത്തു വന്നിരുന്നില്ല.

    പ്രഭുദേവയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. സഹോദരിയുടെ മകളാണd ഭാവിവധു എന്നായിരുന്നു ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചത്. എന്നാൽ പിന്നീട് സെപ്തംബറിൽ നടൻ വിവാഹിതനായെന്നും വധു ഫിസിയോതെറാപ്പിസ്റ്റാണെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹ വാർത്തയെ കുറിച്ച് പ്രതികരിക്കാൻ താരം കുടുംബം തയ്യാറായിരുന്നില്ല. ഇപ്പോഴിത പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി
    സഹോദരൻ രാജു സുന്ദരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     രണ്ടാം  വിവാഹം

    പ്രഭുദേവയും രണ്ടാം വിവാഹമാണിത്. റംലത്താണ് താരത്തന്റെ ആദ്യ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1995 ലാണ് പ്രഭുദേവയും റംലത്ത് വിവാഹിതരാകുന്നത്. വിവാഹത്തിനെ തുടർന്ന് ഇവർ ഇസ്ലാം മതം വിട്ട് ഹിന്ദു മതത്തിൽ ചേരുകയായിരുന്നു. ലത എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇവർ 2011ൽ വിവാഹ മോചനം നേടുകയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

     വധു ഡോക്ടറാണ്

    ഇപ്പോഴിത പ്രഭുദേവയുടെ വിവാഹ വാർത്തയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹോദരൻ രാജു സുന്ദരം. താരത്തിന്റെ വിവാഹ വാർത്ത ശരിവെച്ചിരിക്കുകയാണ് സഹോദരൻ. കൂടാതെ വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഡോ ഹിമാനി എന്നാണ് പ്രഭുദേവയു‌ടെ ഭാര്യയുടെ പേര്. മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.. ലോക് ഡൗൺ ആയതുകൊണ്ട് ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ലോക് ഡൗൺ ഇളവുകൾ വന്നതോ‌‌ടെ ഇരുവരും കുടുംബാം​ഗങ്ങളെ സന്ദർശിച്ച് അനു​ഗ്രഹം തേടിയെന്നും രാജു സുന്ദരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

     പരിചയപ്പെടുന്നത്

    ചികിത്സയുടെ ഭാഗമായിട്ടാണ് ഇരുവരും പരിചയപ്പെടുന്നത്.തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ട‌ായിരുന്നു. മുംബൈയിൽ ചികിത്സയുടെ ഭാ​ഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മുംബൈയിൽ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. . സഹോദരൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം കൂട്ടിച്ചേർത്തു. സൽമാൻ ഖാൻ ചിത്രം 'രാധേ' സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭു ദേവ

    പ്രഭുദേവ  നയൻസ് പ്രണയം

    തെന്നിന്ത്യൻ സിനിമ കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് പ്രഭുദേവ. തെന്നിന്ത്യൻ സിനിമ ലോകത്ത് ചൂടേറിയ ചർച്ചയായിരുന്നു പ്രഭുദേവ,-നയൻതാര പ്രണയം. വിവാഹത്തിൽ വരെ ഈ ബന്ധം എത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. . നയൻസുമായുള്ള പ്രണയകഥ പ്രചരിച്ചതോടെ താരങ്ങൾക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് രംഗത്തെത്തിയിരുന്നു . ഇപ്പോഴും തരം കിട്ടുമ്പോൾ നയൻതാരയെ ഇവർ കടന്നാക്രമിക്കാറുണ്ട്. തന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ എന്നാണ് നയൻസിന ഇവർ വിശേഷിപ്പിക്കാറുള്ളത്.

    English summary
    Brother Raju Sundaran Confirms About Prabhu Deva's marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X