»   » ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

Posted By:
Subscribe to Filmibeat Malayalam

കുടുംബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ ഒരു കാലഘട്ടത്തില്‍ ഏറെയുണ്ടായിരുന്നു. അച്ഛന്‍-മകന്‍, അമ്മ-മകന്‍ എന്നിങ്ങനെ ഓരോ ബന്ധത്തിന്റെയും പവിത്രതയെയും ഊഷ്മളതയെയും വിഷയമാക്കുന്ന ചിത്രങ്ങള്‍ ഒട്ടേറെ വന്നുപോയിട്ടുണ്ട് തമിഴകത്ത്.

വൈകാരികത നിറയുന്ന ഇത്തരം ചിത്രങ്ങള്‍ ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ കാലത്തും അത്ര കുറവല്ല. സഹോദരന്‍-സഹോദരീ ബന്ധവും തമിഴ് സിനിമകളില്‍ ഏറെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. സഹോദന് വേണ്ടി ത്യാഗം ചെയ്യുന്ന സോഹദരിയും സഹോദരിയെ സംരക്ഷിയ്ക്കാനായി സ്വന്തം ജീവന്‍ വരെ കളയുന്ന നായകനെയുമെല്ലാം തമിഴ് സിനിമ ഏറെ കണ്ടിട്ടുണ്ട്. ഇതാ അത്തരം ചില തമിഴ് ചിത്രങ്ങള്‍.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

തമിഴകത്ത് ആദ്യമായി സഹോദര-സഹോദരീ ബന്ധം ഇതിവൃത്തമാക്കിയെടുത്ത ചിത്രമാണിത്. ശിവാജി ഗണേശന്‍ നായകനായെത്തിയ ഈ ചിത്രം 1961ലാണ് റിലീസ് ചെയ്തത്. ശാവിജിയെക്കൂടാതെ ജെമിനി ഗണേഷന്‍, സാവിത്രി എന്നിവരാണ് ഈ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ശാവിജിയം സാവിത്രിയുമാണ് ഇതില്‍ സഹോദനും സഹോദരിയുമായി അഭിനയിച്ചത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രം വന്‍വിജയമായിരുന്നു.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

എംജിആര്‍ ഇരട്ടവേഷത്തില്‍ എത്തിയ ഈ ചിത്രവും സഹോദരീ-സഹോദര ബന്ധം വിഷയമാക്കിയചിത്രമായിരുന്നു. മഞ്ജുള വിജയകുമാര്‍, ലത, സീത എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1970ല്‍ പുറത്തിറങ്ങുയ സച്ചാ ജൂട്ട എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം. സീതയുടെ സഹോദരനായിട്ടാണ് എംജിആര്‍ അഭിനയിച്ചത്.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

രജനീകാന്ത്, സത്യരാജ്, അംബിക, ഭാഗ്യരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രവും ഇതേ ഗണത്തില്‍പ്പെടുന്നതാണ്. എസ്എ ചന്ദ്രശേഖര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1985ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ രജനി സഹോദരിയുടെ മരണത്തിന് പകരം ചോദിക്കാനെത്തുന്ന ഒരു ഗുണ്ടയുടെ വേഷത്തിലാണ് എത്തിയത്.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

1993ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ വിജയകുമാര്‍, രാധിക, നെപ്പോളിയന്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭാരതിരാജ സംവിധാനം ചെയ്ത ഈ ചിത്രവും സഹോദരീ സഹോദരബന്ധത്തെയാണ് ഹൈലൈറ്റ് ചെയ്തത്. വിജയകുമാറും രാധികയുമാണ് സഹോദരനും സഹോദരിയുമായി എത്തിയത്.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

ശരത് കുമാര്‍, മുരളി, കാവേരി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം 2001ലാണ് റിലീസ് ചെയ്തത്. കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രവും സഹോദരന്മാരുടെയും സഹോദരിയുടെയും കഥ പറഞ്ഞ ചിത്രമാണ്. മൂത്ത സഹോദരനായി ശരത് കുമാറും ഇളയസഹോദരനായി മുരളിയുമെത്തിയപ്പോള്‍ കാവേരിയാണ് സഹോദരിയുടെ റോളില്‍ വന്നത്.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

വിജയകാന്ത്, സൗന്ദര്യ, ഗൗണ്ടമണി, പ്രകാശ് രാജ്, സെന്തില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 2003ലാണ് റിലീസ് ചെയ്തത്. കെ ഭാഗ്യരാജ് സംവിധാനം ചെയ്ത ഈചിത്രത്തില്‍ വിജയകാന്ത് ഉമയുടെ സഹോദരനായിട്ടാണ് അഭിനയിച്ചത്.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

വജിയ് നായകനായ തിരുപ്പാച്ചി ഹിറ്റ് ചിത്രമായിരുന്നു. 2005ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ തൃഷയും മല്ലികയുമാണ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സഹോദരിയുടെ വിവാഹശേഷനും അവള്‍ക്കുവേണ്ടി ജീവിക്കുന്ന സഹോദരനായിട്ടാണ് വിജയ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.

ബ്രദര്‍-സിസ്റ്റര്‍ സെന്റിമെന്റ്‌സ്

മൂത്ത സഹോദരിയായ ഖുശ്ബൂവിന് വേണ്ടി ജീവിക്കുന്ന സഹോദരനായി ഭരത് അഭിനയിച്ച ചിത്രമാണിത്. 2008ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, ഖുശ്ബൂ എന്നിവരാണ് നായികാവേഷത്തില്‍ എത്തിയത്.

English summary
Indian cinema which has all the themes of movies, has not forgotten to include the brother and sister sentiment

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam