»   » ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍; വേണ്ടെന്ന് തലയും, ഇത് ആക്ഷന്‍ ഹീറോ അജിത്

ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍; വേണ്ടെന്ന് തലയും, ഇത് ആക്ഷന്‍ ഹീറോ അജിത്

Posted By:
Subscribe to Filmibeat Malayalam

സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ പലരും വിസമ്മതിക്കും. എന്നാല്‍ തമിഴകത്തിന്റെ സ്വന്തം തല അജിത്തിന് സാഹസികതയോട് പ്രത്യേക താല്‍പര്യമാണ്. എന്തു റിസ്‌കെടുത്തും സാഹസിക രംഗങ്ങള്‍ പൂര്‍ത്തിയാക്കും കക്ഷി. സ്‌പോര്‍ട്‌സ് ബൈക്കുകളെ ഏറെ ഇഷ്ടപ്പെടുന്ന അജിത്ത് തന്റെ പുതിയ സിനിമയിലാണ് ഡ്യൂപ്പിനെ വെക്കാതെ അഭിനയിച്ചത്

പുലിമുരുകനിലെ സ്റ്റണ്ട് സീനുകള്‍ ഏറെ വിവാദമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ചതാണെന്ന പ്രചരണം വ്യാപകമായിരുന്നു. എന്നാല്‍ കടുവയുമായുള്ള സംഘട്ടനമുള്‍പ്പടെ അപകടകരമായ സീനുകളെല്ലാം മോഹന്‍ലാല്‍ ഡ്യൂപ്പിനെ വെക്കാതെ സ്വന്തമായാണ് ചെയ്തത്.

സാഹസിക പ്രിയന്‍

സാഹസികരംഗങ്ങളോട് ഏറെ ഇഷ്ടമുള്ള താരമാണ് അജിത്ത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്റ്റണ്ട് സീനുകള്‍ ചെയ്യാനാണ് താരത്തിന് താല്‍പര്യം.
ബള്‍ഗേറിയയില്‍ നടക്കുന്ന തല57 ന്റെ ചിത്രീകരണത്തിനിടെയാണ് അജിത്ത് വീണ്ടും ഡ്യൂപ്പില്ലാതെ സാഹസിക സീനുകള്‍ ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

അമ്പരപ്പ് മാറാതെ സ്റ്റണ്ട് മാസ്റ്റര്‍

സ്റ്റണ്ട് മാസ്റ്ററായ ജൊറിയന്‍ പൊനോമരെഫിന് അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ഇപ്പോഴും. അജിത്തിന്റെ സാഹസിക രംഗങ്ങളോടുള്ള താല്‍പര്യത്തെക്കുറിച്ച് നേരത്തെ ഇദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല

സ്റ്റണ്ട് സീനില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ തല സമ്മതിച്ചില്ല.

നന്നായി ചെയ്തു

ബൈക്കിലെ സാഹസിക രംഗങ്ങള്‍ അജിത്ത് നന്നായി ചെയ്തുവെന്ന് സ്റ്റണ്ട് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

English summary
veterian Tamil actor Ajith got appreciated from bulgarian stuntman jorian ponomareff.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam