»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അജിത്ത്! വിവേഗം ചരിത്രമാവുമോ?

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അജിത്ത്! വിവേഗം ചരിത്രമാവുമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഓണത്തിന് നിരവധി സിനിമകള്‍ തിയറ്ററുകളിലേക്കെത്തുയാണെങ്കിലും മലയാള സിനിമകള്‍ക്കെല്ലാം വെല്ലുവിളിയായി തമിഴില്‍ നിന്നും അജിത്തിന്റെ വിവേഗം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. കേരളത്തില്‍ അന്യഭാഷയില്‍ നിന്നും എത്തുന്ന പല സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാവാറുണ്ട്. മലയാളത്തിലെ പോലെ തന്നെ തമിഴ് സിനിമകളും കേരളത്തില്‍ മികച്ച കളക്ഷന്‍ നേടാറുണ്ട്.

ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ കൊടുത്തു കൊണ്ടാണ് ബാഹുബലിയ്ക്ക് ശേഷം വിവേഗം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത് ടോമിച്ചന്‍ മുളക്പാടമാണ്.

D-Cinemas Land Encroachment: Notice For Dileep | Filmibeat Malayalam
വിവേഗം

വിവേഗം

തമിഴ് നടന്‍ അജിത്തിന്റെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയാണ് വിവേഗം. ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ അജിത്തിനൊപ്പം വിവേക് ഓബ്രോയ്, കാജല്‍ അഗര്‍വാള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

വലിയ റിലീസ്

ഈ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വിവേഗം. കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്ത ബാഹുബലി 2 ആയിരുന്നു മുമ്പ് നടന്ന ഏറ്റവും വലിയ റിലീസ്. ശേഷമാണ് വിവേഗം തിയറ്ററുകളിലേക്കെത്തുന്നത്.

ആദ്യ ദിനം 1650 ഷോ


കേരളത്തില്‍ 309 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മാത്രമല്ല ആദ്യ ദിനം തന്നെ 1650 ഷോ യാണ് കേരളത്തില്‍ മാത്രം നടത്തുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇത്രയധികം സ്‌ക്രീനുകള്‍ വിവേകത്തിനാണ് കിട്ടിയിരിക്കുന്നത്.

അജിത്തിന്റെ വലിയ റിലീസ്

അജിത്തിന്റെ സിനിമകളില്‍ നിന്നും കേരളത്തില്‍ ഏറ്റവുമധികം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് വിവേഗം. മുമ്പ് അജിത്തിന്റെ ഒരുപാട് സിനിമകള്‍ കേരളത്തില്‍ ഹിറ്റായിരുന്നു.

റെക്കോര്‍ഡ് തകര്‍ക്കുമോ?


മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും റെക്കോര്‍ഡ് തകര്‍ക്കുമോ? എന്ന കാര്യത്തിലാണ് ആരാധകര്‍ക്ക് ഇപ്പോള്‍ സംശയം. മമ്മുട്ടി നായകനായി അഭിനയിച്ച ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്നീ സിനിമകള്‍ നേടിയ റെക്കോര്‍ഡായിരിക്കും വിവേഗം തകര്‍ക്കാന്‍ പോവുന്നത്.

ബാഹുബലിയ്ക്കും ഭീഷണിയോ?

ബാഹുബലിയുടെ രണ്ടാം ഭാഗം കേരളത്തില്‍ ആദ്യ ദിനം കൊണ്ട് നേടിയത് 6 കോടിയായിരുന്നു. വിവേഗം റിലീസ് ചെയ്തിരിക്കുന്നത് അനുസരിച്ച് നോക്കിയാല്‍ ബാഹുബലിയുടെ റെക്കോര്‍ഡ് വിവേകം മറികടക്കാന്‍ സാധ്യത കൂടുതലാണ്.

English summary
Vivegam Box Office: Will Thala Ajith Reign Supreme At Kerala Box Office?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam