ഈ ഫോട്ടോയില്‍ കാണുന്ന സൂപ്പര്‍സ്റ്റര്‍ ആരാണെന്ന് പറയാമോ?
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ. ഈ ഫോട്ടോയിലെ ആള്‍ ആരാണെന്നതിനെ കുറിച്ച് ഇപ്പോള്‍ ഒരു ചെറിയ സൂചന കിട്ടികാണുമല്ല. അത് തന്നെ, ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുന്ന തലൈവര്‍. രജനികാന്ത് ആദ്യമായി എടുത്ത സെല്‍ഫി ഇപ്പോള്‍ വൈറലാകുകയാണ്.
പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രത്തിന്റെ ലൊക്കേഷനാണത്രെ ഈ ഫോട്ടോയുടെ ഉറവിടം. ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിയ്ക്കുന്നത്.

രജനികാന്തിന്റെ 159 ആമത്തെ ചിത്രമായ കബലിയില്‍ രാധിക ആപ്‌തേയാണ് നായിക. രജനിയുടെ മകളുടെ വേഷത്തില്‍ ധന്‍സികയും എത്തുന്നു. ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പാണ് ഈ ജോക്കര്‍ വേഷം എന്നാണ് കേള്‍ക്കുന്നത്.
അതേ സമയം ഈ സെല്‍ഫി രജനികാന്തിന്റേതല്ല എന്നും കേള്‍ക്കുന്നു. ടെലിവിഷന്‍ താരമായ ആനന്ദാണെന്നാണ് മറ്റൊരു കിംവദി. എന്ത് തന്നെയായാലും രജനികാന്തിന്റെ ആദ്യത്തെ സെല്‍ഫി എന്ന പേരിലാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്


Click it and Unblock the Notifications











