»   » യെവന്‍ പുലി തന്നെ കേട്ടാ! ആക്ഷനില്‍ മാത്രമല്ല ഫോട്ടോഗ്രാഫിയിലും 'തല' പുലി തന്നെ

യെവന്‍ പുലി തന്നെ കേട്ടാ! ആക്ഷനില്‍ മാത്രമല്ല ഫോട്ടോഗ്രാഫിയിലും 'തല' പുലി തന്നെ

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് സിനിമയിലെ മുടിചൂടാ മന്നന്‍മാരിലൊരാളായ തലയ്ക്ക് ആക്ഷന്‍ മാത്രമല്ല ഫോട്ടോഗ്രാഫിയും വഴങ്ങും. തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ ഫോട്ടോയെടുപ്പിനെക്കുറിച്ച് അഭിനന്ദിച്ചത് ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററാണ്.

തമിഴ് നാട്ടില്‍ ഇപ്പോള്‍ എന്തു സംഭവിച്ചാലും ആരാധകര്‍ക്ക് തലയുടെ പ്രതികരണം അറിഞ്ഞേ തീരൂ. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണസമയത്ത് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബള്‍ഗേറിയയിലായിരുന്നു അജിത്ത്. അജിത്തിന്റെ പ്രതികരണത്തിനായി തമിഴ് ജനത ഉറ്റുനോക്കിയിരുന്നു. ആദ്യം അനുശോചന സന്ദേശം അറിയിച്ച താരം പിന്നീട് ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച് നേരിട്ടെത്തുകയും ചെയ്തിരുന്നു.

വിദേശ ഷെഡ്യൂളിലെ അനുഭവം

തല57 ന്റെ വിദേശ ഷെഡ്യൂളിലെ അനുഭവമാണ് സ്റ്റണ്ട് മാസ്റ്ററായ ജൊറിയന്‍ പൊനോമരെഫ് പങ്കുവെച്ചിട്ടുള്ളത്.
ആക്ഷന്‍ മാത്രമല്ല ചിത്രം പകര്‍ത്തുന്നകാര്യത്തിലും തല പുലി തന്നെയാണെന്നാണ് സ്റ്റണ്ട് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്.

തലയുടെ അന്പത്തിയേഴാം ചിത്രം

അജിത്തിന്റെ അന്പത്തിയേഴാം ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. വീരം, വേതാളം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററാണ് അജിത്തിനൊപ്പമുള്ള ചിത്രീകരണാനുഭവം പങ്കുവെച്ചിരിക്കുന്നത്.

ബൈക്കില്‍ സാഹസികരംഗങ്ങള്‍

ചി്ത്രത്തിലെ സാഹസിക രംഗങ്ങളെല്ലാം യാതൊരു വിധ മടിയും കൂടാതെയാണ് തല ചെയ്തിട്ടുള്ളത്. ബൈക്ക് സാഹസികതയാണ് ചിത്രത്തില്‍ കൂടുതലും.

ഫോട്ടോഗ്രഫിയും സ്‌പോര്‍ട്‌സ് ബൈക്കും

ഫോട്ടോഗ്രഫിയിലും സ്‌പോര്‍ട്‌സ് ബൈക്കിനോടുമുള്ള അജിത്തിന്റെ താല്‍പര്യത്തെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിവുള്ളതാണ്. എന്നാല്‍ വിദേശിയായ ഒരു സ്റ്റണ്ട് മാസ്റ്റര്‍ ഈ രണ്ട് താല്‍പര്യത്തിനും നൂറ് മാര്‍ക്ക് നല്‍കുന്നത് ഇതാദ്യമാണ്.

English summary
veterian Tamil actor Ajith got appreciated from bulgarian stuntman jorian ponomareff.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam