പൃഥ്വിരാജിന്റെ 'കാവ്യ തലൈവന്‍' ലുക്ക്
തമിഴില്‍ വസന്തബാലന്‍ ഒരുക്കുന്ന കാവ്യ തലൈവന്‍ എന്ന ചിത്രം പൃഥ്വിരാജിന്റെ ഡ്രീം പ്രൊജക്ടാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ശൃംഗാരവേലനില്‍ ദിലീപിന്റെ നായികയായി എത്തിയ വേദികയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ബാബു ആന്റണിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ത്തെുന്നത്.
2010ല്‍ ഇറങ്ങിയ മണിരത്‌നം ചിത്രം രാവണിന് ശേഷം പൃഥ്വിരാജ് ചെയ്യുന്ന തമിഴ് ചിത്രമാണിത്. ഇതുവരെയുള്ള കരിയറില്‍ത്തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും പൃഥ്വിരാജിനെ സംബന്ധിച്ച് കാവ്യ തലൈവനിലേതെന്നാണ് കേള്‍ക്കുന്നത്. ഭസ്മക്കുറിയും കഴുത്തില്‍ ഏലസും മാലയുമെല്ലാമായി തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലാണ് പൃഥ്വിയും സിദ്ധാര്‍ത്ഥും ഈ ചിത്രത്തില്‍ എത്തുന്നത്.

പൃഥ്വിരാജിന്റെ 'കാവ്യ തലൈവന്‍' ലുക്ക്
പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ വച്ച് നോക്കുമ്പോള്‍ നാടകവുമായി ബന്ധപ്പെട്ട കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ടെന്ന് മനസിലാക്കാന്‍ കഴിയും.

പൃഥ്വിരാജിന്റെ 'കാവ്യ തലൈവന്‍' ലുക്ക്
രാജാക്കാന്മാരുടെ വേഷമിട്ട് നില്‍ക്കുന്ന സിദ്ധാര്‍ത്ഥിന്റെയും പൃഥ്വിയുടേയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൃഥ്വിരാജിന്റെ 'കാവ്യ തലൈവന്‍' ലുക്ക്
അങ്ങാടിത്തെരു, വെയില്‍, അറവാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം വസന്ത ബാലന്‍ ഒരുക്കുന്ന ചിത്രമാണിത്.

പൃഥ്വിരാജിന്റെ 'കാവ്യ തലൈവന്‍' ലുക്ക്
കഥയും തിരക്കഥയും വസന്ത ബാലന്‍തന്നെയാണ്.

പൃഥ്വിരാജിന്റെ 'കാവ്യ തലൈവന്‍' ലുക്ക്
ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാനാണ്.

പൃഥ്വിരാജിന്റെ 'കാവ്യ തലൈവന്‍' ലുക്ക്
നാസര്‍, തമ്പി രാമയ്യ, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











