»   » തമിഴ്‌നാടിന് സഹയാവുമായി രജനികാന്ത്

തമിഴ്‌നാടിന് സഹയാവുമായി രജനികാന്ത്

Posted By:
Subscribe to Filmibeat Malayalam

തോരതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തമിഴ് നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ ഏറെയായാണ്. ഒട്ടേറെ പേര്‍ ഇതിനോടകം മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ തമിഴ് താരം രജനികാന്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് നല്‍കിയിരിക്കുന്നത് പത്ത് ലക്ഷം രൂപയാണ്. ശ്രീ രാഘവേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് രജനികാന്ത് തുക കൈമാറിയിരിക്കുന്നത്.

rajini-kanth

രജനികാന്തിനൊപ്പം ഇപ്പോള്‍ മറ്റ് താരങ്ങളും തമിഴ്‌നാടിന് സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ധനുഷ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കാര്‍ത്തിയും സഹോദരന്‍ സൂര്യയും 25 ലക്ഷം രൂപയും സഹായം നല്‍കി. യുവനടന്‍ വിശാല്‍ പത്ത് ലക്ഷം രൂപയും സഹായം നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ തമിഴനാട്ടിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലാണ്. ഒരു മാസമായി പെയ്യുന്ന കനത്ത മഴയ്ക്ക് ഏതാനും ദിവസങ്ങളായി ശമനമുണ്ടായതാണ്. എന്നാല്‍ വീണ്ടും മഴ ശക്തിപ്പെട്ടിരിക്കുകയാണ്.

English summary
Chennai Battles Flooding After Record Rain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam