»   » നിര്‍മാതാവുമായി അവിഹിത ബന്ധം; നടിയെ ഭീഷണിപ്പെടുത്തിയത് ഡ്രൈവര്‍!!

നിര്‍മാതാവുമായി അവിഹിത ബന്ധം; നടിയെ ഭീഷണിപ്പെടുത്തിയത് ഡ്രൈവര്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി നടി രാധ ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴിലെ പ്രശസ്ത നിര്‍മാതാവ് മുനിവെലിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതനായ നിര്‍മാതാവുമായി ബന്ധം; നടി രാധയ്ക്ക് വധ ഭീഷണി

ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് പ്രതി ഫോണില്‍ വിളിച്ചത് എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുനിവെലിന്റെ ഡ്രൈവര്‍ അന്തോണി രാജിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായി വായിക്കാം

പരാതിയുമായി രാധ പൊലീസ് സ്റ്റേഷനില്‍

ആഗസ്റ്റ് 21 നാണ് തനിക്ക് വധഭീഷണിയുണ്ടായി എന്ന പരാതിയുമായി രാധ പൊലീസ് സ്റ്റേഷനിലെത്തിയത്.

ഭീഷണിയിലെ ആവശ്യം

നടിയ്ക്ക് വിവാഹിതനായ നിര്‍മാതാവ് മുനിവെലുമായി പ്രണയ ബന്ധമുണ്ടെന്നും, മുനിവെലില്‍ നിന്ന് അകന്ന് പോയില്ലെങ്കില്‍ കൊല്ലും എന്നുമായിരുന്നു ഭീഷണി.

പ്രതിയെ അറസ്റ്റ് ചെയ്തത്

പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് താന്‍ വിളിക്കുന്നത് എന്ന് പ്രതി പറഞ്ഞിരുന്നു. എന്നാല്‍ ഭീഷണി കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് സെന്‍ട്രല്‍ ജയിലില്‍ നിന്നല്ല എന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തോണി രാജില്‍ ചെന്നെത്തിയത്

നിര്‍മാതാവിന്റെ ഭാര്യയുടെ കണ്ണീര്‍ തുടയ്ക്കാന്‍

രാധയുമായി മുനിവേല്‍ അവിഹിത ബന്ധം തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ദുഃഖിതയാണ്. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തെ ചൊല്ലി അവരെന്നും കരയും. ഇതില്‍ ദുഃഖതനായതിനാലാണ്, ഭീഷണിപ്പെടുത്തിയത് എന്ന് അന്തോണി പറഞ്ഞു.

English summary
Anthony Raj (28), arrested for making a threat call to actress Radha posing as history sheeter Vairam from Puzhal prison, was the driver of film producer Munivel, with whom the actress had a relationship.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam