»   » മകളുടെ പ്രണയം: ചേരന്‍ പൊട്ടികരഞ്ഞു

മകളുടെ പ്രണയം: ചേരന്‍ പൊട്ടികരഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Cheran
മകളുടെ പ്രണയബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ നടനും സംവിധായകനുമായ ചേരന്‍ വിവാദത്തില്‍. മകള്‍ ദാമിനിയെ ആയുധമാക്കിയ ചന്ദ്രുവെന്ന യുവാവ് തന്നില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഓഗസ്റ്റ് 5ന് ഞായറാഴ്ച ചേരന്‍ ചെന്നൈയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കാമുകനെ വിശ്വസിച്ച് തനിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്ന മകളുടെ കഥ പറയുന്നതിനിടെ ചേരന്‍ പൊട്ടിക്കരഞ്ഞു.

മകള്‍ ദാമിനി ചന്ദ്രുവെന്ന യുവാവുമായി രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്നും എന്നാല്‍ ഈ യുവാവ് പല പെണ്‍കുട്ടികളെയും കബളിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ മകളെ അയാള്‍ക്ക് നല്‍കില്ലെന്നുമാണ് ചേരന്‍ പറയുന്നത്. നേരത്തേ ഇവര്‍ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ചേരന്‍ ഇവരുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് വാക്കു നല്‍കിയിരുന്നുവത്രേ. എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ചന്ദ്രുവിന്റെ മോശം വശങ്ങള്‍ മനസിലായെന്നും താരം പറയുന്നു.

എന്നാല്‍ ചന്ദ്രു എന്റെ മകളെ വശത്താക്കി ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഇപ്പോള്‍ അവള്‍ പൂര്‍ണമായും ചന്ദ്രുവിന്റെ നിയന്ത്രണത്തിലാണ്. ചന്ദ്രുവിനെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പുതന്നെ അന്വേഷണം നടത്തി. അയാള്‍ക്ക് ജോലിയില്ല, പലപെണ്‍കുട്ടികളെയും പ്രണയത്തിന്റെ പേരില്‍ കബളിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ചന്ദ്രുവിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പൊലീസ് എനിയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഞാന്‍ വധഭീണിനടത്തിയെന്നാരോപിച്ച് ദാമിനിയും എനിയ്‌ക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മകള്‍ പ്രണയിച്ച് വിവാഹം ചെയ്യുന്നതില്‍ എനിയ്ക്ക് എതിര്‍പ്പില്ല, പക്ഷേ അവളുടെ ഭര്‍ത്താവ് നല്ലവനായിരിക്കണമെന്ന് എനിയ്ക്കാഗ്രഹമുണ്ട്- ചേരന്‍ പറഞ്ഞു.

ഭാര്യയോടൊപ്പമാണ് ചേരന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ചന്ദ്രുവിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്ന് ചേരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മകള്‍ ദാമിന മൈലാപ്പുരിലെ മഹിളാസംരക്ഷണാലയത്തിലാണ് ഇപ്പോഴുള്ളത്.

English summary
Actor-director Cheran broke down on Sunday while explaining

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam