»   » ചിയാന്‍ വിക്രമിന്റെ പിറന്നാളിന് സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ സര്‍പ്രൈസ്!!!

ചിയാന്‍ വിക്രമിന്റെ പിറന്നാളിന് സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ സര്‍പ്രൈസ്!!!

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ പ്രിയ നടന്‍ ചിയാന്‍ വിക്രം രണ്ടു സിനിമയുടെ തിരക്കുകളില്‍ നിന്നാണ് നാളെ ജന്മദിനം ആഘോഷിക്കുന്നത്. ഒപ്പം താരത്തിന് വലിയൊരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് 'സ്‌കെച്ച്' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

താരത്തിന് വേണ്ടി നടത്തുന്ന പരിപാടിക്കിടെ വലിയൊരു സര്‍പ്രൈസ് അറിയിപ്പു നല്‍കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മാത്രമല്ല ഇതിനൊപ്പം നാളെ തന്നെ സിനിമയുടെ പ്രോമോ വീഡിയോയും റിലീസ് ചെയ്യുമെന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍.

chiyan-vikram

സ്‌കെച്ച്, ധ്രുവ നാട്ട്ചതിരം എന്നിങ്ങനെ രണ്ടു സിനിമകളിലാണ് വിക്രം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതെ സമയം സ്‌കെച്ചിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത് പോലെ ധ്രുവ നാട്ട്ചതിരത്തിലെ പ്രവര്‍ത്തകരും താരത്തിന് സര്‍പ്രൈസ് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.

English summary
Vikram is all set to ring in his birthday on April 17 and the Sketch team is likely to make a surprise announcement on the occasion.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam