»   » ശ്രുതിയുടെ പരാജയം തമന്ന ആഘോഷിച്ചു ?

ശ്രുതിയുടെ പരാജയം തമന്ന ആഘോഷിച്ചു ?

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ക്കിടയില്‍ ശീതസമരങ്ങളും ഈഗോ പ്രശ്‌നങ്ങളും ഉണ്ടാവുകയെന്നത് പുതിയ കാര്യമല്ല, പല ചലച്ചിത്രമേഖലകളിലും കേള്‍വികേട്ട താരപ്പോരുകളുണ്ട്. പ്രശസ്തിയും പണവും ഏറെക്കിട്ടുന്ന തമിഴ്, തെലുങ്ക് ചിലച്ചിത്രമേളകള്‍ എന്നും താരപ്പോരുകള്‍ക്ക് വളരെ നല്ല വളക്കൂറുള്ള മണ്ണാണ്. പല പ്രമുഖ താരങ്ങളുടെയും ഈഗോയുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തമിഴകത്തുനിന്നും രണ്ട് യുവസുന്ദരിമാരുടെ ശീതസമരത്തിന്റെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

താരങ്ങള്‍ ശ്രുതി ഹസനും തമന്നയുമാണ്. തമന്നയാണ് താനും ശ്രുതിയും അത്ര രസത്തിലല്ലെന്നുള്ള കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഹരിഷ് ശങ്കറിന്റെ രാമയ്യ വസ്താവയ്യയയെന്ന ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് തമനന്നയെയായിരുന്നുവത്രേ. എന്നാല്‍ പിന്നീട് ഈ റോള്‍ ശ്രുതിയുടെ കയ്യിലെത്തി. ഇതോടെയാണേ്രത പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ചിത്രത്തില്‍ നായകനായ ജൂനിയര്‍ എന്‍ടിആറിന്റെ നിര്‍ദ്ദേശമനുസരിച്ചാണത്രേ ചിത്രത്തില്‍ തമന്നയെ മാറ്റി ശ്രുതിയെ നായികയാക്കിയത്. ഈ ചിത്രത്തിന് മുമ്പിറങ്ങിയ ചിത്രങ്ങളില്‍ ശ്രുതിയുടെ പ്രകടനം കണ്ട് താല്‍പര്യം തോന്നിയാണ് ജൂനിയര്‍ എന്‍ടിആര്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം വച്ചത്. പക്ഷേ പ്രതീക്ഷിച്ചപോലെ രാമയ്യ വസ്തവയ്യ വിജയം കണ്ടില്ല.

ഇതോടെ സന്തോഷവതിയായത് തമന്നയാണ്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മിഠായി വിതരണം നടത്തിയാണത്രേ തമന്ന ശ്രുതിയുടെ ചിത്രത്തിന്റെ പരാജയം ആഘോഷിച്ചത്. ഇക്കാര്യം ഇപ്പോള്‍ തമിഴകത്ത് പാട്ടാണെങ്കിലും ശ്രുതി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

English summary
According to reports Tamil actress Tamanna and Sruthi Hassan are not in good terms after Tamanna missing the role in a Telugu Movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam