»   » നടന്‍ ജയ്‌ക്കെതിരെ അറസ്റ്റ് വാറന്‍ഡ്, നടന്‍ ചെയ്ത കുറ്റം?

നടന്‍ ജയ്‌ക്കെതിരെ അറസ്റ്റ് വാറന്‍ഡ്, നടന്‍ ചെയ്ത കുറ്റം?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ പലര്‍ക്കും ഇത് കഷ്ടകാലമാണെന്ന് തോന്നുന്നു. ഇതാ ഇപ്പോള്‍ നടന്‍ ജയ്ക്കും. തമിഴ് നടന്‍ ജയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. അടയാര്‍ പാലത്തില്‍ നടന്ന കാര്‍ അപകടവുമായി ബന്ധപ്പെട്ടാണ് ജയ്ക്ക് അറസ്റ്റ് വാറന്‍ഡ്.

എന്റെ ശരീരം എന്റെ അവകാശമാണെന്ന് പ്രയാഗ മാര്‍ട്ടിന്‍, അപ്പോള്‍ ഗ്ലാമറാകുമോ..?

സെപ്റ്റംബര്‍ 21 നാണ് ജയ് യുടെ കാര്‍ അഡയാര്‍ പാലത്തില്‍ ഇടിച്ച് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും നടനെതിരെ പല വകുപ്പകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

'മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍ ദിലീപിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു'

 jai

ഇന്നലെ, ഒക്ടോബര്‍ അഞ്ചിന് കേസിന്റെ വാദം കേള്‍ക്കാന്‍ കോടതി വിളിച്ചിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നും ജയ് കോടതിയില്‍ ഹാജരായില്ല. കാരണം ബോധിപ്പിച്ചതുമില്ല.

ഇതേ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണം എന്നാണ് ഓഡര്‍. ഒക്ടോബര്‍ 10 ന് കേസിന്റെ വാദം നടക്കും.

എനൈക്ക് വയ്ത്ത അടിമയ്കള്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ ജയ് യുടേതായി റിലീസായത്. ബലൂണാണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. കലകലപ്പ് 2, പാര്‍ട്ടി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നടന്‍

English summary
Court issues arrest warrant against Jai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam