»   » അത്ഭുത പ്രതിമ, റെമോയ്ക്ക് വേണ്ടി ഒരുക്കിയ കാമദേവന്‍, ഫോട്ടോസ് കാണാം

അത്ഭുത പ്രതിമ, റെമോയ്ക്ക് വേണ്ടി ഒരുക്കിയ കാമദേവന്‍, ഫോട്ടോസ് കാണാം

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം റെമോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. അതിനിടെ ചിത്രത്തിന് വേണ്ടി ഒരുക്കിയ 'കാമദേവ'ന്റെ പ്രതിമ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നു. പ്രതിമയുണ്ടാക്കുന്ന ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം

ശിവ കാര്‍ത്തികേയന്‍ ഡബിള്‍ റോളില്‍

ശിവകാര്‍ത്തികേയന്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യ രാജ് കണ്ണനാണ്.

നായിക

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

സതീഷ്, കെഎസ് ശിവകുമാര്‍, ശരണ്യ പൊന്‍വണ്ണം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മികച്ച പ്രതികരണം

അടുത്തിടെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ഗാനങ്ങള്‍ക്ക് ലഭിച്ചത്.

സംഗീത സംവിധാനം

അനിരുദ്ധ് രവിചന്ദ്രരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നിര്‍മാണം

24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിക്കുന്നത്.

റിലീസ്

ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Cupid making photos for Remo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X