For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക

  |

  തെന്നിന്ത്യന്‍ സിനിമാലോകത്ത് നടന്ന ചില താരവിവഹങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വൈറലാവുന്നത്. സംഗീത സംവിധായകനും ഗായകനുമായ ഡി ഇമ്മന്‍ കഴിഞ്ഞ ദിവസം വിവാഹിതനായി. താരത്തിന്റെ വിവാഹചിത്രങ്ങള്‍ പുറത്ത് വരികയും ഇത് വൈറലായി മാറുകയും ചെയ്തിരുന്നു. അതേ സമയം ഇമ്മന്റെ രണ്ടാം വിവാഹമാണിതെന്നും റിപ്പോര്‍ട്ട് വന്നതോടെ പല കഥകളും പ്രചരിച്ചു.

  ഇപ്പോഴിതാ മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ഡി ഇമ്മന്റെ ആദ്യ ഭാര്യ. മോണിക എന്ന സ്ത്രീയെയാണ് ഇമ്മന്‍ ആദ്യം വിവാഹം കഴിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യത്തിന് ശേഷം വേര്‍പിരിഞ്ഞു. അതേ സമയം ഇമ്മന് ആശംസകളുമായി വന്ന മോണികയുടെ പോസ്റ്റ് ചില വിമര്‍ശനങ്ങള്‍ക്കും കാരണമായി.

  കഴിഞ്ഞ ദിവസമാണ് അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റെയും ചന്ദ്ര ഉബാള്‍ഡിന്റെയും മകള്‍ അമാലി ഉബാള്‍ഡുമായി ഡി ഇമ്മന്‍ വിവാഹിതനായത്. വിവാഹത്തിന് പിന്നാലെ ഭാര്യയുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇമ്മന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയും അത് വൈറലാവുകയും ചെയ്തു. സംഗീത ലോകത്ത് നിന്നും സിനിമാ-സാംസ്‌കാരിക രംഗത്ത് നിന്നെല്ലാം നവതാരദമ്പതിമാര്‍ക്ക് ആശംസാപ്രവാഹമായിരുന്നു.

  ഇതിലേറ്റവും ശ്രദ്ധേയമായത് ഡി ഇമ്മന്റെ ആദ്യ ഭാര്യ പങ്കുവെച്ച കുറിപ്പാണ്. മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് ആശംസകള്‍ അറിയിച്ചതിനൊപ്പം പന്ത്രണ്ട് വര്‍ഷം നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയതിനെ പറ്റിയും മോണിക പറഞ്ഞു. അതൊക്കെ ഓര്‍ക്കുമ്പോള്‍ താനിന്ന് ഖേദിക്കുകയാണെന്നും ഇത്ര വേഗം ഒരാളെ മറക്കാന്‍ സാധിക്കുമോ എന്നുമൊക്കെയാണ് മോനിക പോസ്റ്റിലൂടെ ചോദിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  Also Read: ഒരു ദിവസം കാമുകിയും ഭാര്യയുമാകും; ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് സിനിമ കാണാന്‍ പറ്റില്ലായിരുന്നെന്ന് ഷീല

  'പ്രിയപ്പെട്ട ഡി ഇമ്മന്‍. നിങ്ങളുടെ രണ്ടാം വിവാഹത്തിന് എല്ലാവിധ ആശംസകളും. പന്ത്രണ്ട് വര്‍ഷം നിങ്ങളോടൊപ്പം ജീവിച്ച ഒരാളെ മാറ്റി ജീവിതത്തില്‍ പുതിയ ഒരാളെ സ്വീകരിക്കുന്നത് ഇത്ര എളുപ്പമായിരുന്നോ? അങ്ങനെ എങ്കില്‍ നിങ്ങളെ പോലെയുള്ള ഒരാള്‍ക്ക് വേണ്ടി ഇത്രയും വര്‍ഷം സമയം പാഴാക്കിയത് ഒരു മണ്ടത്തരമായിരുന്നെന്ന് ഞാനിപ്പോള്‍ കരുതുന്നു. സത്യസന്ധമായി ഞാനതില്‍ ഖേദിക്കുന്നു.

  Also Read: 50 ദിവസത്തിനിടയില്‍ ധന്യയ്ക്ക് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ലഭിച്ചു; ബിഗ് ബോസിനോട് നന്ദിയുണ്ട്

  കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കാണുകയോ അവരെ പരിപാലിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ അവര്‍ക്കും പകരക്കാരെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചു. നിങ്ങളുടെ അച്ഛനില്‍ നിന്നും എന്റെ മക്കളെ സംരക്ഷിക്കുമെന്ന കാര്യം ഞാന്‍ ഉറപ്പ് പറയുന്നു. ആവശ്യമെങ്കില്‍ പുതിയ കുട്ടിയെ കൂടി ഞാന്‍ സംരക്ഷിച്ചേക്കാം.. വിവാഹമംഗളാശംസകള്‍..' എന്നുമാണ് മോണിക കുറിച്ചത്.

  സോഷ്യല്‍ മീഡിയയിലൂടെയുള്ള മോണികയുടെ പ്രതികരണം വലിയ രീതിയിലാണ് ചര്‍ച്ചയായിരിക്കുന്നത്.

  Also Read: നമ്മള്‍ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ പെരുമാറുന്നുണ്ടോ? എന്ന് അഖിലിനോട് സുചിത്ര; വീട്ടില്‍ പുതിയ ചര്‍ച്ച

  അതേസമയം രണ്ടാം വിവാഹത്തിന് പിന്നാലെ വികാരധീനനായി ഡി ഇമ്മനും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താനും കുടുംബവും അനുഭവിച്ച് വന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ് ഈ വിവാഹമെന്നാണ് ഇമ്മന്‍ പറഞ്ഞത്. തനിക്ക് പിന്തുണ നല്‍കിയ പിതാവിനും അന്തരിച്ച മാതാവിനും മറ്റ് കുടുംബക്കാര്‍ക്കുമൊക്കെ നന്ദി പറയുകയും ചെയ്തിരുന്നു.

  Recommended Video

  മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്

  നേരത്തെ വിവാഹിതയായ അമാലിയ്ക്ക് നേത്ര എന്നൊരു മകളുണ്ട്. അവള്‍ ഇനി മുതല്‍ തന്റെ മകളായിരിക്കുമെന്നും തന്റെ മക്കളായ വെറോണിക്കയെയും ബ്ലെസീക്കയെും മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. അവരെ അമാലിയും മകളും കാത്തിരിക്കുകയാണെന്നും ഇമ്മന്‍ സൂചിപ്പിച്ചതോടെ അതിനുള്ള മറുപടിയെന്നേണമാണ് മോണികയും രംഗത്ത് വന്നത്.

  Read more about: d imman
  English summary
  D Imman's Ex-wife Monica's Wishes To His Second Marriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X