»   » പ്രദര്‍ശനം തടഞ്ഞാല്‍ വിവരമറിയും, വിജയ് ഫാന്‍സിനെ വെല്ലുവിളിച്ചവര്‍ക്ക് നല്ലത് കിട്ടി!

പ്രദര്‍ശനം തടഞ്ഞാല്‍ വിവരമറിയും, വിജയ് ഫാന്‍സിനെ വെല്ലുവിളിച്ചവര്‍ക്ക് നല്ലത് കിട്ടി!

Posted By: Sanviya
Subscribe to Filmibeat Malayalam

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണത്തില്‍ ആളുകള്‍ വലയുമ്പോഴാണ് സിനിമാക്കാരുടെ പ്രശ്‌നം. ഒറ്റ പുതിയ മലയാള സിനിമ പോലും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതെ അന്യ ഭാഷാ ചിത്രങ്ങളെ സ്വാഗതം ചെയ്ത തിയേറ്ററുകാരുടെ തീരുമാനത്തിനെതിരെ പലരും രംഗത്തുണ്ട്.

അത്തരമൊരു പ്രസ്താവന നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. റേഷന്‍ വിതരണം നിലച്ചതും നോട്ട് പ്രതിസന്ധിയുംകൊണ്ട് സാധരണക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ തമിഴ് സിനിമയുടെ പ്രദര്‍ശനം നിര്‍ത്താനാണോ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തിരക്കെന്ന് ചോദിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ ഡീന്‍ കുര്യക്കോസ് മറുപടിയുമായി എത്തി.

ഇത് മാത്രമല്ല

ഇത് ആദ്യമായല്ല യൂത്ത് കോണ്‍ഗ്രസ് ഒരു വിഷയത്തില്‍ എടപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് സിനിമയില്‍ എടപ്പെടുന്നതിന് മുമ്പ് ഒത്തിരി വിഷയങ്ങളില്‍ ഇടപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രതിപക്ഷ യുവജന സംഘടന എന്ന നിലയല്‍ ഏറ്റെടുക്കേണ്ട വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

19 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍

നോട്ട് പ്രതിസന്ധിയിലും റേഷന്‍ സമ്പ്രദായത്തിലെ അട്ടിമറിക്കെതിരായ എല്ലാ പ്രശ്‌നങ്ങളിലും യൂത്ത് കോണ്‍ഗ്രസ് ഇടപ്പെട്ടിരുന്നു. സിനിമാക്കാരുടെ സമരം 19 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് അക്കാര്യത്തില്‍ ഒരു അഭിപ്രായം പറയുന്നത്.

മലയാള സിനിമയെ മാറ്റി നിര്‍ത്തരുത്

എല്ലാ ഭാഷാ സിനിമകളെയും ഒരുപോലെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ മലയാള സിനിമയെ തിയേറ്ററില്‍ കയറ്റാതെ അന്യഭാഷകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനത്തിനെതിരെയാണ് അഭിപ്രായം പറഞ്ഞതെന്നും ഡീന്‍ കുര്യാക്കോസ്.

വിജയ് ഫാന്‍സ് രംഗത്ത്

വിജയ് ഫാന്‍സാണ് യൂത്ത് കോണ്‍ഗ്രസിന്റെ വിവാദ പ്രസ്തവനയ്‌ക്കെതിരെ രംഗത്ത് എത്തിയത്. ഈ മാസം റിലീസ് ചെയ്യുന്ന വിജയ് ചിത്രം ഭൈരവയുടെ റിലീസ് തടഞ്ഞാല്‍ ജീവനോടെ തിരിച്ച് പോകില്ലെന്നാണ് ഫാന്‍സുകാര്‍ പറഞ്ഞത്.

English summary
Dean Kuriakose react vijay fans comments.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam