For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജിത്ത് നല്ല പോലെ സംസാരിക്കും! വിജയിനെപ്പോലെയല്ല! ഭാഗ്യനായികയായ ദേവയാനി പറയുന്നത്?

  |

  സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരമാണ് ദേവയാനി. ഇടവേളയ്ക്ക് ശേഷം സീരിയലിലൂടെയാണ് താരം തിരിച്ചെത്തിയത്. മിനിസ്‌ക്രീനില്‍ തിളങ്ങി നിന്ന താരത്തോട് എന്നും പ്രേക്ഷകര്‍ ചോദിച്ചിരുന്നത് സിനിമയിലേക്കുള്ള വരവിനെക്കുറിച്ചായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് താരം കൃത്യമായി പ്രതികരിച്ചിരുന്നില്ല. ആരാധകര്‍ ഇന്നും ഈ വരവിനായി കാത്തിരിക്കുകയാണ്. മലയാളത്തിലായാലും തമിഴിലായാലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിച്ചാണ് ഈ താരം മുന്നേറിയത്.

  ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടി? അദ്ദേഹത്തോട് ചോദിക്കണം! മോഹന്‍ലാലിനെ സമ്മര്‍ദ്ദത്തിലാക്കരുത്!

  അജിത്തിനും വിജയിനും കമല്‍ഹസനും വിക്രമിനും ശരത് കുമാറിനുമൊപ്പം തിളങ്ങി നിന്നിരുന്ന ഈ അഭിനേത്രി. തൊട്ടതെല്ലാം പൊന്നാക്കുകയെന്ന വിശേഷണം അതേ പോലെ യാഥാര്‍ത്ഥ്യമാക്കിയാണ് ഇവര്‍ മുന്നേറിയത്. വിവാഹത്തിന് ശേഷം കുട്ടികളുടെ ജനനവുമൊക്കെയായപ്പോള്‍ സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും സീരിയലില്‍ സജീവമായിരുന്നു. വീട്ടമ്മമാരുടെ പ്രിയപ്പെട്ട കഥാപാത്രമായി അപ്പോഴും താരം നിറഞ്ഞുനിന്നിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്തും വിജയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

   സഹനടിയായി തിളങ്ങുന്നു

  സഹനടിയായി തിളങ്ങുന്നു

  ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദേവയാനി. സാധാരണക്കാരിയായും മോഡേണ്‍ പെണ്‍കുട്ടിയായുമൊക്കെ താരം നിറഞ്ഞുനിന്നിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള കഴിവും ഈ താരത്തിനുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സിനിമയിലേക്കെത്തിയപ്പോള്‍ സഹനടിയുടെ വേഷത്തിലാണ് താരമെത്തിയത്. സിനിമയുടെ വഴിത്തിരവില്‍ നിര്‍ണ്ണായകമായെത്തുന്ന കഥാപാത്രത്തെയാണ് രണ്ടാം വരവില്‍ താരത്തിന് ലഭിച്ചത്.

  വിജയിനെക്കുറിച്ച് പറയുമ്പോള്‍

  വിജയിനെക്കുറിച്ച് പറയുമ്പോള്‍

  ഇളയദളപതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടി ഏറെ രസകരമാണ്. പൊതുവെ ശാന്തസ്വഭാവക്കാരനാണ് വിജയ്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ്. അദ്ദേഹത്തിനോട് ഇടിച്ചുകയറി സംസാരിച്ചാല്‍ കൃത്യമായി പ്രതികരിക്കും. സിനിമയില്‍ ഡാന്‍സിനെക്കുറിച്ചും ഡയലോഗിനെക്കുറിച്ചുമൊക്കെ പറഞ്ഞാല്‍ അദ്ദേഹത്തിന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാവുമെന്നും താരം പറയുന്നു. അനായാസേനയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്.

  അജിത്തിന്റെ പ്രകൃതം

  അജിത്തിന്റെ പ്രകൃതം

  അജിത്തിന്റേത് നേരെ മറിച്ചുള്ള സ്വഭാവമാണ്. ഒരുപാട് സംസാരിക്കാറുണ്ട് അദ്ദേഹം. സെറ്റില്‍ ഓടി നടന്ന് ഓളമുണ്ടാക്കി നടക്കാറുണ്ട് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടിട്ട് കാലം കുറച്ചായി. ഇന്നും അതേ സ്വഭാവം തന്നെയാണെന്നാണ് തോന്നുന്നത്. ആ സെറ്റില്‍ ഒരുപാട് തമാശയൊക്കെ ഉണ്ടാവാറുണ്ട്. അജിത്തിന്റെ ലാളി്ത്യത്തെക്കുറിച്ച് ആരാധകരും നേരത്തെ വാചാലരായിരുന്നു. മക്കളുടെ സ്‌കൂളില്‍ സാധാരണക്കാരനെപ്പോലെ പോയതും താരപദവി ജീവിതത്തില്‍ ഉപയോഗിക്കാത്തതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

  ഭക്ഷണപ്രിയനാണെന്ന് കേട്ടിട്ടുണ്ട്

  ഭക്ഷണപ്രിയനാണെന്ന് കേട്ടിട്ടുണ്ട്

  അജിത്ത് ഭക്ഷണപ്രിയനാണെന്നും നന്നായി കുക്കിങ് ചെയ്യുമെന്നും കേട്ടിട്ടുണ്ട്. താനിതുവരെ അദ്ദേഹത്തിന്റെ ഭക്ഷണം കഴിച്ചിട്ടില്ല. പലരും അതേക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ചായ കുടിക്കുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്. കൂടെയുള്ളവര്‍ക്ക് ഭക്ഷണം നല്‍കാനൊന്നും ഒരു മടിയുമില്ലാത്ത താരമാണ് അജിത്ത്. നാളുകള്‍ക്ക് ശേഷമാണ് ദേവയാനി വിശേഷങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ ആരാധകരെ സംബന്ധിച്ച് നാളുകള്‍ക്ക് ശേഷമാണ് വിശേഷങ്ങള്‍ അറിയുന്നത്.

  കീര്‍ത്തിയെ ഇഷ്ടമാണ്

  കീര്‍ത്തിയെ ഇഷ്ടമാണ്

  മോഹന്‍ലാലിന്റെ ഭാഗ്യനായികമാരിലൊരാളാണ് ദേവയാനി. അദ്ദേഹത്തിനൊപ്പമുള്ള മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയില്‍ ആരാധകരും തൃപ്തരായിരുന്നു. ഇപ്പോഴത്തെ താരങ്ങളില്‍ കീര്‍ത്തി സുരേഷിനെ വല്ലാതെ ഇഷ്ടമാണെന്നും താരം പറയുന്നു. സാവിത്രിയിലെ അസാമാന്യ പ്രകടനം തന്നെയും ആകര്‍ഷിച്ചിരുന്നു. താരത്തിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ദേവയാനി പറയുന്നു. താരപുത്രി എന്നതിനും അപ്പുറത്ത് സ്വന്തമായ ഇമേജ് നേടിയെടുത്താണ് കീര്‍ത്തി മുന്നേറുന്നതെന്നും താരം വിലയിരുത്തുന്നു.

  English summary
  Devayani about her experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X