»   »  ധന്‍സിക രജനിയുടെ മകളാകുന്നു

ധന്‍സിക രജനിയുടെ മകളാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

അറവാന്‍ പരദേശി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ധന്‍സിക സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളായി അഭിനയിക്കും. രജനികാന്തിന്റെ 159 മത്തെ ചിത്രത്തിലാണ് ധന്‍സിക എത്തുന്നത്. ചിത്രത്തിന് പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ധന്‍സിക രജനികാന്തിന്റെ മകളായി എത്തുന്ന ചിത്രത്തില്‍ രാധിക ആപ്തയാണ് നായികയായി എത്തുന്നത്. രാധിക ആപ്‌തേ രജനിയുടെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്.

rajni-dhansika

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് ഒരു ഗ്യാങ്സ്റ്ററുടെ റോളില്‍ എത്തുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തിന്റെ കഥയേ കുറിച്ചോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഇതിനോടകം പുറത്ത് വിട്ടിട്ടില്ല.

മലേഷ്യയില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്. പ്രകാശ് രാജ് നാസിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

English summary
Tamil actress Dhaniskaa, most popular for her work in films such as Aravaan and Paradesi, will be playing superstar Rajinikanth’s daughter in his yet-untitled 159th film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam