»   » ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ സാധിക്കും??? മോഹന്‍ലാലിനേക്കുറിച്ച് ധനുഷ് പറയുന്നു!!!

ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ സാധിക്കും??? മോഹന്‍ലാലിനേക്കുറിച്ച് ധനുഷ് പറയുന്നു!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത താര രാജക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും അഭിനയ രീതികള്‍ക്കും ശൈലികള്‍ക്കും വ്യത്യാസമുണ്ട്. മമ്മൂട്ടിയെ മെത്തേഡ് ആക്ടറായി വിലയിരുത്തുമ്പോള്‍ മോഹന്‍ലാലിന് വിശേഷിപ്പിക്കുന്ന ബോണ്‍ ആക്ടറെന്നാണ്. അത്രത്തോളം സൂക്ഷ്മമാണ് മോഹന്‍ലാല്‍ എന്ന നടന്‍ സമ്മാനിക്കുന്ന അഭിനയ നിമിഷങ്ങള്‍.

ഇഷ്ടങ്ങള്‍ മാറി, ചിത്രീകരണമില്ലാത്തപ്പോള്‍ അമല പോള്‍ പോകുന്ന സ്ഥലം???

ഇന്ത്യന്‍ സിനിമയിലെ പല താരങ്ങളും സംവിധായകരും മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ചും അഭിനിയ രീതിയേക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തമിഴിലെ സൂപ്പര്‍ താരവും ദേശീയ പുരസ്‌കാര ജേതാവുമായ ധനുഷ് മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു

ക്യമാറയെ മറന്നു കൊണ്ട് അഭിനയിക്കാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു എന്നാണ് ധനുഷ് ചോദിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയം അത്തരത്തിലുള്ളതാണെന്ന്് ധനുഷ് പറയുന്നു.

ദൃശ്യത്തിലെ അഭിനയം

മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ട സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിലെ മോഹന്‍ലാലിന്റെ അഭിനയം കണ്ട് താന്‍ സര്‍വ്വം മറന്ന് പോയെന്നും താരം പറഞ്ഞു.

മോഹന്‍ലാല്‍ ചെയ്യുമ്പോള്‍ വ്യത്യസ്തമാകും

അഭിനയിക്കാന്‍ ഒന്നുമില്ലാത്ത സീനുകളില്‍ പോലും മോഹന്‍ലാല്‍ അതിനെ അവിസ്മരണീയമാക്കുമെന്നാണ് ധനുഷ് പറയുന്നത്. മോഹന്‍ലാല്‍ ഇത് ചെയ്താല്‍ ക്യാമറ ഒളിച്ച് വച്ച് പകര്‍ത്തിയ ജീവിതത്തിലെ ഒരു സാധാരണ രംഗം പോലെയാണ് ഇത് തോന്നുകയെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ ഫാന്‍

അഭിനയിക്കുകയല്ല മോഹന്‍ലാല്‍ ചെയ്യുന്നത്. സ്വാഭാവികമായി പെരുമാറുകയാണ്. അത് അദ്ദേഹത്തിന് മാത്രം സാധിക്കുന്നതാണ്. താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്നും ധനുഷ് പറയുന്നു.

വിഐപി 2വും മോഹന്‍ലാലും

ധനുഷ് നായകനായി എത്തിയ പുതിയ ചിത്രം വേലയില്ലാ പട്ടതാരി കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും ഉടമസ്ഥതയിലുള്ള മാക്‌സ് ലാബാണ്. കബാലിക്ക് ശേഷം മാക്‌സ് ലാബ് വിതരണം ചെയ്യുന്ന തമിഴ് ചിത്രമാണ് വിഐപി2.

കമല്‍ഹാസന്‍ പറഞ്ഞത്

മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്നായിരുന്നു അടുത്തിടെ കമല്‍ഹാസന്‍ പറഞ്ഞത്. മോഹന്‍ലാല്‍ അഭിനയിക്കുകയാണ് ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുകയാണ് എന്ന കമല്‍ഹാസന്റെ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് തന്നെയാണ് ധനുഷ് ആവര്‍ത്തിച്ചത്.

English summary
How a human being can forget camera completely and live a natural life, says Dahanush. He was talking about Mohanlal's acting in an interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam