»   » ധനുഷിനെ ചൊടിപ്പിച്ച അവതാരികയുടെ ചോദ്യം, ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ധനുഷ് ചെയ്തത്???

ധനുഷിനെ ചൊടിപ്പിച്ച അവതാരികയുടെ ചോദ്യം, ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ധനുഷ് ചെയ്തത്???

Posted By: Karthi
Subscribe to Filmibeat Malayalam

അനിഷ്ടമുണ്ടാക്കുന്ന ചോദ്യങ്ങള്‍ അഭിമുഖങ്ങളില്‍ അവതാരകര്‍ ചോദിക്കുമ്പോള്‍ സാധാരണ എല്ലാവരും ഒഴിഞ്ഞ് മാറാണ് പതിവ്. ഒഴിഞ്ഞ് മാറിയിട്ടും വിടാന്‍ ഉദ്ദേശമില്ലാതെ അവതാരിക ചോദ്യങ്ങളുമായി വളഞ്ഞാല്‍ അഭിമുഖം പാതിയില്‍ നിര്‍ത്തിയ അനുഭവങ്ങളും ധാരാളം. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം ഹൈദ്രബാദില്‍ നടന്നത്.

തന്റെ പുതിയ ചിത്രം വേലയില്ലാ പട്ടതാരി രണ്ടാം ഭാഗത്തിന്റെ പ്രചരണാര്‍ത്ഥം ഹൈദ്രബാദില്‍ എത്തിയതായിരുന്നു ധനുഷ്. തമിഴിന് പുറമെ തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പ്രചരണത്തിനാണ് താരം അവിടെ എത്തിയത്. അവിടെ ടിവി 9 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധനുഷിനെ ചൊടിപ്പിക്കുന്ന ചോദ്യങ്ങള്‍ അവതാരികയില്‍ നിന്നുമുണ്ടായത്.

ധനുഷ് ഇറങ്ങിപ്പോയി

ടിവി 9 ചാനലിന് നല്‍കിയ അഭിമുഖം പൂര്‍ത്തിയാക്കാതെ ധനുഷ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയായിരുന്നു. അവതാരികയുടെ പ്രകോപനപരമായ ചോദ്യങ്ങളായിരുന്നു കാരണം. പ്രസ്തുത ചോദ്യത്തോടുള്ള ധനുഷിന്റെ താല്പര്യമില്ലായ്മ മനസിലായിട്ടും ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് ധനുഷിനെ ചൊടിപ്പിച്ചത്.

സുചി ലീക്‌സ്

തമിഴ് സിനിമ താരങ്ങള്‍ക്ക് തലവേദനയായി മാറിയ സുചി ലീക്‌സിനേക്കുറിച്ചുള്ള ചോദ്യങ്ങളാണ് ധനുഷിനെ പ്രകോപിപ്പിച്ചത്. ഗായിക സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു സിനിമ ലോകത്തെ ഞെട്ടിച്ച് താരങ്ങളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചത്.

അവതാരികയുടെ ചോദ്യം

സുചി ലീക്‌സ് മൂലം ധനുഷ് മാനസീകമായ വേദനയിലൂടെ കടന്ന് പോയില്ലെ എന്ന ചോദ്യത്തോടെയായിരുന്നു അവതാരിക അഭിമുഖത്തിലേക്ക് സുചി ലീക്‌സ് എടുത്തിട്ടത്. ആരാണ് ഇങ്ങനെ പറഞ്ഞത് എന്ന മറുചോദ്യമായിരുന്നു ധനുഷിന്റെ മറുപടി.

സുചി ലീക്‌സ് വിടാതെ അവതാരിക

ധനുഷിന്റെ മറുപടിക്ക് പിന്നാലെ അവതാരിക ചോദിച്ച അടുത്ത ചോദ്യവും സുചി ലീക്‌സിനേക്കുറിച്ചായിരുന്നു. ധനുഷ് ഉള്‍പ്പെട്ട ചില മോശം വീഡിയോകള്‍ സുചി ലീക്‌സിലൂടെ പുറത്ത് വന്നില്ലെ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വീഡിയോയും പുറത്ത് വന്നിട്ടില്ലെന്നായിരുന്നു ധനുഷിന്റെ മറുപടി.

മണ്ടത്തരം നിറഞ്ഞ അഭിമുഖം

സുചി ലീക്‌സ് വിടാന്‍ ഉദ്ദേശമില്ലാതിരുന്ന അവതാരികയുടെ അടുത്ത ചോദ്യമാണ് ധനുഷിനെ ഏറ്റവും പ്രകോപിപ്പിച്ചത്. സുചി ലീക്‌സ് മൂലം ധനുഷിന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ലേ എന്നായിരുന്നു ചോദ്യം. ഇതോടെ നിയന്ത്രണം വിട്ട ധനുഷ് ഇത് മണ്ടത്തരം നിറഞ്ഞ അഭിമുഖമാണെന്ന് പറഞ്ഞ് മൈക്ക് വലിച്ചൂരി എറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.

സുചി ലീക്‌സിനേക്കുറിച്ച് ആദ്യം

സുചി ലീക്‌സ് വന്‍ വിവാദങ്ങള്‍ ഉയര്‍ത്തയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ധനുഷിനോട് ഒരു അഭിമുഖത്തില്‍ ചോദിക്കുന്നത് ആദ്യമായിട്ടായിരുന്നു. ധനുഷിന്റെ പേരില്‍ ആരോപണം ഉന്നയിച്ചായിരുന്നു സുചി ലീക്‌സിന് തുടക്കം കുറിച്ചുകൊണ്ടുള്ള പോസ്റ്റ് സുചിത്രയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
Dhanush had to deal with a slew of controversies related to his personal life in the last few months. His off-screen life came under media scrutiny after several controversial posts were leaked on south Indian playback singer and RJ Suchitra's Twitter page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam