»   » ദമ്പതികളുടെ അവകാശവാദം, ധനുഷ് മദ്രാസ് ഹൈക്കോടതിയിലെത്തി

ദമ്പതികളുടെ അവകാശവാദം, ധനുഷ് മദ്രാസ് ഹൈക്കോടതിയിലെത്തി

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് താരം ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് ദന്പതികള്‍ രംഗത്തു വന്ന സംഭവത്തെത്തുടര്‍ന്ന് താരം മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായി. തിരിച്ചറിയല്‍ അടയാളങ്ങള്‍ പരിശോധിക്കുന്നതിനായാണ് താരം നേരിട്ട് ഹാജരായിട്ടുള്ളത്. ഡോക്ടറുടെ സാന്നിധ്യത്തില്‍ വൈദ്യ പരിശോധന നടത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മധുര സ്വദേശികളായ കതിരേശനും മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്. കുട്ടിക്കാലത്ത് നാടു വിട്ടുപോയ മകനാണ് ധനുഷെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ധനുഷ് മകനെന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്നും വൃദ്ധദമ്പതികള്‍ അറിയിച്ചതിന് പിന്നാലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ വാസ്തവമില്ലെന്ന് ധനുഷ്

ദമ്പതികളുടെ വാദം അടിസ്ഥാന രഹിതമാണെന്നാണ് സംഭവത്തെക്കുറിച്ച് ധനുഷ് പ്രതികരിച്ചത്. തന്‍റെ വാദം സ്ഥിരീകരിക്കുന്നതിനായ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും ജനനസര്‍ട്ടിഫിക്കറ്റും താരം ഹാജരാക്കിയിരുന്നു. സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍ ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്.

നാടുവിട്ടുപോയ ഇളയമകന്‍

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം. ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ആയിരുന്നു ധനുഷ് താമസിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.

പഠനത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നാടുവിട്ടു

കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചിരുന്നു. ധനുഷ് ചെറുപ്പത്തില്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണെന്നും യഥാര്‍ത്ഥ പേര് കലൈയരസന്‍ എന്നാണെന്നും ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കി. 2002 ല്‍ പഠനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ധനുഷ് വീടു വിട്ട് പോയതാണെന്നാണ് ഇവരുടെ വാദം.

സിനിമയില്‍ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു

ചെന്നൈയില്‍ നിന്നും വീടു വിട്ട് പോയ മകനെ സിനിമകള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ദമ്പതികള്‍ പറഞ്ഞു. ധനുഷിനെ നേരില്‍ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതുനടന്നില്ല. എന്നാല്‍ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നവര്‍ പറയുന്നതെല്ലാം തെറ്റാണെന്നാണ് ധനുഷ് പ്രതികരിച്ചത്. അവര്‍ പറയുന്നതെല്ലാം തെറ്റാണെന്ന് താരം വ്യക്തമാക്കി.

English summary
Actor Dhanush appeared before the Madurai bench of the Madras High Court on Tuesday in connection with the paternity claim made by an elderly couple. Chaos prevailed in the High Court campus as the public and media tried to get a glimpse of the actor, making his entry into the courtroom difficult, said reports. Dhanush was accompianed by his mother Vijayalakshmi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam