»   » ലിപ് ലോക്ക് ചെയ്യാന്‍ ധനുഷ് മടിച്ചു, അഭിനയമല്ലേ എന്നെ ചുംബിക്കൂ എന്ന ധൈര്യം കൊടുത്ത നായിക

ലിപ് ലോക്ക് ചെയ്യാന്‍ ധനുഷ് മടിച്ചു, അഭിനയമല്ലേ എന്നെ ചുംബിക്കൂ എന്ന ധൈര്യം കൊടുത്ത നായിക

Posted By: Rohini
Subscribe to Filmibeat Malayalam

ലിപ് ലോക്ക് ചെയ്യാനൊക്കെ ഇപ്പോള്‍ നായകന്മാര്‍ മടിച്ചാലും നായികമാര്‍ വിടില്ല. രംഗത്തിന്റെ പെര്‍ഫക്ഷന് വേണ്ട അഭിനയമല്ലേ എന്ന് ചിന്തിയ്ക്കാന്‍ പുതിയ കാലത്തിലെ നായികമാര്‍ക്ക് കഴിയുന്നു. അങ്ങനെയുള്ള വാര്‍ത്തകളാണ് കോടമ്പക്കത്തുനിന്നും വരുന്നത്.

ധനുഷാണ് കഥയിലെ നായകന്‍. പുതുമുഖ നായികയായ മേഘ്‌ന ആകാശാണ് ചുംബിയ്ക്കാന്‍ മടിച്ചു നിന്ന, പരിചയ സമ്പന്നനായ നായകന് അഭിനയമല്ലേ എന്ന് പറഞ്ഞ് ധൈര്യം കൊടുത്തത്.

എനൈ നോക്കി പായും തോട്ട

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ധനുഷും മേഘ്‌ന ആകാശുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

എന്തായിരുന്നു സംഭവം

ചിത്രത്തില്‍ ലിപ് ലോക്ക് രംഗങ്ങള്‍ ചിലതുണ്ട്. എന്നാല്‍ നായികയെ ചുംബിയ്ക്കാന്‍ നായകന്‍ ധനുഷിനൊരു മടി. മടിച്ചു മടിച്ചു നിന്ന ധനുഷിനെ പോലൊരു സീനിയറായ നടനോട് നവാഗതയായ നടി മേഘ്‌ന പറഞ്ഞു, സാരമില്ല സര്‍, അഭിനയമല്ലേ ചുംബിച്ചോളൂ എന്ന്.

ആരാണ് മേഘ്‌ന

മേഘ്‌നയെ സംബന്ധിച്ച്, എനെ നോക്കി പായും തോട്ട നടിയുടെ ആദ്യ റിലീസിങ് ചിത്രമാണ്. കാളിദാസിനൊപ്പം അഭിനയിച്ച ഒരു പക്ക കഥൈ എന്ന ചിത്രത്തിലാണ് നടി ഏറ്റവും ആദ്യം അഭിനയിച്ചത്. ആ ചിത്രം ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഇതുവരെ റിലീലായിട്ടില്ല.

ധനുഷിന്റെ ലിപ് ലോക്ക്

ഒത്തിരി ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ധനുഷ്. മരിയാന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയ്‌ക്കൊപ്പവും, അനേകന്‍ എന്ന ചിത്രത്തില്‍ അമൈറയ്‌ക്കൊപ്പവും തങ്കമകന്‍ എന്ന ചിത്രത്തില്‍ എമി ജാക്‌സണൊപ്പവും ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചു.

മാര്‍ച്ചില്‍ റിലീസ്

എനെ നോക്കി പായും തോട്ട എന്ന ഗൗതം ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. ഒരു റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ റാണ ദഗുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

English summary
Debutante Megha Akash made her co-star Dhanush feel comfortable while filming some intimate scenes in upcoming Tamil action-thriller Enai Nokki Paayum Thota, a source said.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam