»   » നാടുവിട്ടുപോയ മകനാണ് ധനുഷ്, അവകാശ വാദവുമായി ദന്പതികള്‍ രംഗത്ത്,നിയമപരമായി നേരിടാനൊരുങ്ങി ധനുഷും

നാടുവിട്ടുപോയ മകനാണ് ധനുഷ്, അവകാശ വാദവുമായി ദന്പതികള്‍ രംഗത്ത്,നിയമപരമായി നേരിടാനൊരുങ്ങി ധനുഷും

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് നടന്‍ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികള്‍ക്കെതിരെ പരാതിയുമായി താരം കോടതിയെ സമീപിച്ചു. രജനീകാന്തിന്റെ മരുമകനായ ധനുഷ് നിരവധി സിനിമകളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത അഭിനേതാവാണ്. താരത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് അധികമാര്‍ക്കു അറിയില്ല. ഇതാദ്യമായാണ് ഇത്തരമൊരു പരാതിയുമായി ധനുഷ് കോടതിയെ സമീപിക്കുന്നത്.

ഏഴാം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നാടുവിട്ടു പോയ മകനാണ് ധനുഷെന്ന് അവകാശപ്പെട്ട് കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് രംഗത്തുവന്നിട്ടുള്ളത്. അവരുടെ മൂന്നാമത്തെ മകനാണ് ധനുഷെന്നാണ് അവര്‍ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട കേസിലെ വാദം ഫെബ്രുവരി 8ന് നടക്കും.

Dhanush

ചെന്നൈയില്‍ നിന്നും വീടു വിട്ട് പോയ മകനെ സിനിമകള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ദമ്പതികള്‍ പറഞ്ഞു. ധനുഷിനെ നേരില്‍ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതുനടന്നില്ല. എന്നാല്‍ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നവര്‍ പറയുന്നതെല്ലാം തെറ്റാണെന്നാണ് ധനുഷ് പ്രതികരിച്ചത്. അവര്‍ പറയുന്നതെല്ലാം തെറ്റാണെന്ന് താരം വ്യക്തമാക്കി.

English summary
Popular actor Dhanush on Wednesday moved a Madras high court bench here, seeking quashing of a case filed in a lower court by an elderly couple who claimed that he was their son. Dhanush, son-in-law of superstar Rajinikanth, also sought a stay on the proceedings pending in the judicial magistrate’s court at nearby Melur. When the petition by Dhanush came up for hearing, Justice G Chockalingam directed the couple Kathiresan and Meenakshi to file their counter and posted the matter to February 8.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam