കബാലി തരംഗമൊടുങ്ങിതുടങ്ങി, രജനിയുടെ അടുത്ത ചിത്രം ധനുഷിനൊപ്പം !!
കബാലി തംരംഗമൊടുങ്ങി തുടങ്ങുമ്പോള്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് അടുത്തു തന്നെ മറ്റൊരു ചിത്രവുമായെത്തുന്നു. മരുമകന്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് രജനീ നായകനായി എത്തുന്നത്. കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായന്‍.
ചിത്രത്തെ കുറിച്ച് ധനുഷ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സൂചിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും. രജനിയും ധനുഷും ഒന്നിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്. വണ്ടര്‍ബാര്‍ ഫീലീംസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ രജനീകാന്ത്. ബോളിവുഡ് നടന്‍ അക്ഷയ്കുമാറും ചിത്രത്തില്‍ മുഖ്യറോളിലെത്തുന്നുണ്ട്.
dhanush rajnikanth movie tamil produce tweet ധനുഷ് രജനീകാന്ത് ചിത്രം തമിഴ് നിര്‍മ്മാണം കബാലി ട്വിറ്റര്‍


Click it and Unblock the Notifications