»   » പുതിയ ചിത്രത്തില്‍ എസ് ജാനകി-ധനുഷ് ഡ്യൂയറ്റ്

പുതിയ ചിത്രത്തില്‍ എസ് ജാനകി-ധനുഷ് ഡ്യൂയറ്റ്

Posted By:
Subscribe to Filmibeat Malayalam

കൊലവെറിയെന്ന ഗാനം പാടിച്ച് യുസംവിധായകന്‍ അനിരുദ്ധ് രവിചന്ദാണ് തമിഴ്‌നടന്‍ ധനുഷിനെ അംഗീകരിക്കപ്പെടുന്ന ഒരു ഗായകനാക്കി മാറ്റിയത്. പ്രായദേശഭാഷാ ഭേദമെന്യേയാണ് 3 എന്ന ചിത്രത്തിലെ കൊലവെറിപ്പാട്ട് അംഗീകരിക്കപ്പെട്ടത്.

ഇതെന്ത് പാട്ട്? ഇതെന്ത് സംഗീതം? എന്നെല്ലാം കൊലവെറിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ പലതുയര്‍ന്നെങ്കിലും ധനുഷിന്റെ ആരാധകര്‍ക്ക് അദ്ദേഹം ഒന്നാന്തരമൊരു ഗായകനാണെന്ന കാര്യത്തില്‍ സംശയമില്ല, ഒപ്പം അനിരുദ്ധിനും. അല്ലെങ്കില്‍ വീണ്ടുമൊരു ഗാനം അനിരുദ്ധ് ധനുഷിനെക്കൊണ്ട് പാടിയ്ക്കില്ലല്ലോ.

Dhanush and S Janaki

അതേ അനിരുദ്ധിനുവേണ്ടി ധനുഷ് വീണ്ടും പാടിയിരിക്കുകയാണ്, തനിച്ചല്ല, സാക്ഷാല്‍ എസ് ജാനകിയ്‌ക്കൊപ്പം. വേലൈ ഇല്ലാ പട്ടൈത്താരിയെന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധിന്റെ സംവിധാനത്തില്‍ എസ് ജാനകിയും ധനുഷും പാടിയത്.

പത്മഭൂഷന്‍ പുരസ്‌കാരം നിരസിച്ചതിനെത്തുടര്‍ന്ന് അടുത്തിടെ എസ് ജാനകി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സജീവമായ പിന്നണിഗാനരംഗത്തുനിന്നും ജാനകിയമ്മ മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലും ഇടയ്ക്ക് വല്ലപ്പോഴും ആ സ്വരമാധുരി സിനിമയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ പത്തുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ജാനകിയമ്മ വീണ്ടും പിന്നണിപാടുന്നത്.

തമിഴകത്തെ വമ്പന്‍ താരമാണെങ്കിലും ജാനകിയമ്മയെപ്പോലെയൊരു ഗായിയകയ്‌ക്കൊപ്പം സിനിമയ്ക്ക് പാടാന്‍ കഴിയുകയെന്നത് ധനുഷിനെ സംബന്ധിച്ച് വലിയ ഭാഗ്യമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

English summary
Dhanush recorded his second play back attempt with great singer S Janaki

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam