»   » ബര്‍ഫി തമിഴിലേക്ക്... നായകനാകുന്നത് ഈ ദേശീയ പുരസ്‌കാരം നേടിയ താരം!!!

ബര്‍ഫി തമിഴിലേക്ക്... നായകനാകുന്നത് ഈ ദേശീയ പുരസ്‌കാരം നേടിയ താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

രണ്‍വീര്‍ കപൂറിനെ നായകനാക്കി അനുരാഗ് ബസും  സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫി തമിഴില്‍ റീമേക്ക് ചെയ്യുന്നു. 2012ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരം തന്നെയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

പ്രണയം ആസ്വദിക്കാന്‍ എന്ത് ചെയ്യണമെന്ന് മമ്മൂട്ടിയുടെ നായിക!!! താരത്തിന്റെ പ്രണയം ഇങ്ങനെയാണ്...

barfi

ബര്‍ഫി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ധനുഷ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ബര്‍ഫി സ്വന്തമാക്കിയിരുന്നു. ചിത്രം ധനുഷ് തന്നെ തമിഴില്‍ ഡയറക്ട് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 

ധനുഷ് നായകനാകുന്ന വിഐപി 2 എന്ന ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററിലെത്തുകയാണ്. അതിന് പിന്നാലെ ധനുഷ് നായകനാകുന്ന ആദ്യ ഹോളിവുഡ് ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടൈ, മാരി 2, വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വട ചെന്നൈ എന്നിവയാണ് ധനുഷിന്റെ പുതിയ പ്രൊജക്ടുകള്‍. ഇവ പൂര്‍ത്തിയായ ശേഷമായിരിക്കും ബര്‍ഫിയുടെ തമിഴ് റീമേക്ക് ആരംഭിക്കുക.

English summary
Dhanush to remake Ranbir Kapoor’s Barfi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam