»   » ധനുഷിന്റെ നായികയായി കാളിദാസിന്റെ കാമുകി!!

ധനുഷിന്റെ നായികയായി കാളിദാസിന്റെ കാമുകി!!

Written By:
Subscribe to Filmibeat Malayalam

ആരും തെറ്റിദ്ധരിയ്ക്കരുത്, ജയറാമിന്റെ മകന്‍ കാളിദാസ് ആദ്യമായി നായകനായെത്തിയ ഒരു പക്ക കഥൈ എന്ന ചിത്രത്തിലെ നായികയെ കുറിച്ചാണ് പറയുന്നത്. ആദ്യ ചിത്രമായ ഒരു പക്ക കഥൈ റിലീസ് ചെയ്യുന്നതിന് മുമ്പേ മേഘ ആകാശിന് അടുത്ത അവസരവും എത്തിക്കഴിഞ്ഞു.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന യെന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് മേഘ ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ ആരംഭിച്ചു.

dhanush-megha

ഈ ചിത്രം ഗൗതം മേനോന്‍ സൂര്യയെ മനസ്സില്‍ കണ്ട് എഴുതിയതാണ്. കഥ കേട്ടിട്ട് ഇഷ്ടപ്പെടാതിരുന്ന സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ധനുഷ് കടന്നുവരുന്നത്. ഇതാദ്യമായാണ് ധനുഷ് ഒരു ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മലയാളത്തിന്റെ അഭിമാനം, ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. ചെന്നൈയിലെ ഒരു പ്രമുഖ കോളേജിലാണ് ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് നടന്നത്. മുംബൈയിലാണ് അടുത്ത ഷെഡ്യൂള്‍. ആദ്യ ദിവസത്തെ ഷൂട്ടിങ് കാണൂ...

Enai Noki Paayum Thota - First Day Shoot

Enai Noki Paayum Thota - First Day ShootOndraga Entertainment | Yenai Nokki Paayum Thotaa | Dhanush

Posted by Gautham Vasudev Menon on Monday, March 14, 2016
English summary
Gautham has roped in Megha Akash as the heroine of Dhanush in this film. Megha is the female lead of Oru Pakka Kadhai' directed by Balaji Tharaneetharan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam