ജഗമേ തന്ദിരവുമായി ധനുഷും ജോജു ജോര്‍ജ്ജും! കാര്‍ത്തിക്ക് സുബ്ബരാജ് പടത്തിന്റെ മോഷന്‍ പോസ്റ്റര്‍
പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ കാര്‍ത്തിക്ക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ജഗമേ തന്ദിരം എന്നാണ് ധനുഷ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ഗ്യാങ്സ്റ്റര്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലാണ് ധനുഷ് എത്തുക. മധുരൈ, ലണ്ടന്‍ തുടങ്ങിയവിടങ്ങളാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ശ്രദ്ധേയനായ ജെയിംസ് കോസ്‌മോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഗെയിം ഓവര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ചന നടരാജനാണ് മറ്റൊരു നായിക. സന്തോഷ് നാരായണന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ചെയ്യുന്നു.
വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് സിനിമ നിര്‍മ്മിക്കുന്നത്. ജഗമേ തന്ദിരത്തിന്റെ തമിഴ്‌നാട് വിതരണാവകാശം ട്രിഡെന്റ് ആര്‍ട്‌സിനും കേരള വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കമ്പനിക്കുമാണ് ലഭിച്ചത്. മേയ് ഒന്നിനാണ് ധനുഷ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











