»   » ധനുഷ്-കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ പേര് മാറ്റി, പുതിയ പേര്

ധനുഷ്-കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ പേര് മാറ്റി, പുതിയ പേര്

Posted By:
Subscribe to Filmibeat Malayalam

ധനുഷിനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രമാക്കി പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെയില്‍ എന്നായിരുന്നു പേര് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നു. തൊഡാരി എന്നാണ് പുതിയ പേര്.

ഇത് ആദ്യമയാണ് ധനുഷും പ്രഭു സോളമനും ഒരുമിച്ചുള്ള ചിത്രം ഒരുക്കുന്നത്. റെയില്‍വേ പാന്‍ട്രി വര്‍ക്കറയായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ട്രെയിന്‍ യാത്രയില്‍ കീര്‍ത്തി സുരേഷിനെ കണ്ടുമുട്ടുകെയും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം.

thodari

സംവിധായകന്‍ പ്രഭു സോളമന് ട്രെയിന്‍ യാത്രയില്‍ തനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കുണ്ടാണ് ചിത്രം ഒരുക്കുന്നത്. ഭൂരിഭാഗവും ട്രെയിനില്‍ ചിത്രീകരിക്കുന്ന തൊഡാരിക്ക് 40 കോടിയാണ് മുതല്‍ മുടക്ക്. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധനുഷ്, കീര്‍ത്തി സുരേഷ് കൂടാതെ ഇമ്മന്‍ അണ്ണാച്ചി, വെങ്കിട്ടരാമന്‍, തമ്പിരാമയ്യ, രാധ രവി. ആര്‍വി ഉദയ് കുമാര്‍, ബോസ് വെങ്കട്ട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മെയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

English summary
Dhanush's next film titled 'Thodari'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam