»   » തമിഴകത്തിന് അഭിമാനിക്കാം ധനുഷിലൂടെ

തമിഴകത്തിന് അഭിമാനിക്കാം ധനുഷിലൂടെ

Posted By: AkhilaKS
Subscribe to Filmibeat Malayalam

തമിഴകത്ത് ഇതുവരെ ആരെയും തേടിയെത്താത്ത ഒരു ഭാഗ്യമാണ് ഇപ്പോള്‍ ധനുഷിനെ തേടിയെത്തിയിരിക്കുന്നത്. എന്നാല്‍ ധനുഷിന്റെ ഈ ഭാഗ്യം തമിഴകത്തിന് മൊത്തമായി അഭിമാനിക്കാവുന്നത് തന്നെയാണ്. ധനുഷ് നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമായ വിസാരണൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷിന് തേടി ഇത്രയും വലിയ ഭാഗ്യം വന്നിരിക്കുന്നത്.

ആ ഭാഗ്യം എന്താണന്നല്ലേ? ലോകത്തിലെ തന്നെ പ്രസിദ്ധമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് ധനുഷ് നിര്‍മ്മിച്ച വിസാരണൈ എന്ന ചിത്രത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. എന്നാല്‍ ഇത് ആദ്യമായാണ് ഒരു തമിഴ് സിനിമ വെനീസിലെ മത്സര വിഭാഗത്തില്‍ ഇടം പിടിക്കുന്നത്.

dhanush

പൊല്ലാധവന്‍, ആടുക്കളം തുടങ്ങിയ സിനിമകള്‍ ഒരുക്കിയ വെട്രിരാമനാണ് വിസാരണൈ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിനേഷ് രവി, ആടുകളം മുരകദോസ്, ആനന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ അടുത്ത് റിലീസിനെത്തിയ ധനുഷ് ചിത്രമായ മാരിയുടെ വിജയം ആഘോഷിച്ചതിന് പിന്നാലെയാണ് ധനുഷിനെ തേടി ഈ ഭാഗ്യവും എത്തിയത്. ബാലാജി മോഹനാണ് മാരി സംവിധാനം ചെയ്തിരിക്കുന്നത്

English summary
Actor Dhanush’s production venture Visaranai has become the first Tamil movie to have its premiere in the competition section of the upcoming 72nd Venice International Film Festival.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam