»   » ഇരട്ട വേഷം നിസ്സാരമെന്ന് കരുതിയ ധനുഷിന് കിട്ടിയ പണി

ഇരട്ട വേഷം നിസ്സാരമെന്ന് കരുതിയ ധനുഷിന് കിട്ടിയ പണി

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ വന്നിട്ട് ഏറെ വര്‍ഷമായെങ്കിലും ഇതുവരെ ഡബിള്‍ റോളില്‍ അഭിനയിച്ചിരുന്നില്ല ധനുഷ്. ഇരട്ട വേഷത്തിലഭിനയിക്കുന്നത് സിമ്പിളാണെന്നായിരുന്നു ധനുഷിന്റെ ധാരണയും. ദേശീയ അവാര്‍ഡ് ജേതാവൊക്കെയാണ് പക്ഷേ പറഞ്ഞിട്ടെന്താ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നതിനിടയില്‍ താരത്തിനും സംഭവിച്ചു നിരവധി അബദ്ധങ്ങള്‍.

ഗാനരചയിതാവ്, ഗായകന്‍ തുടങ്ങി സിനിമയിലെ വേറിട്ട മേഖലകളില്‍ കൂടി സഞ്ചരിക്കുന്ന താരം കൂടിയാണ് ധനുഷ്. അഭിനയത്തില്‍ മാത്രം ഒതുങ്ങാതെ സിനിമയിലെ മറ്റുകാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും പരീക്ഷണം നടത്താനും ഏറെ താല്‍പര്യമുള്ള ധനുഷ് അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്.

ഡബിള്‍ റോളിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി

ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നത് നിസ്സാര കാര്യമാണെന്ന നിലപാടിലായിരുന്നു മുന്‍പ് ധനുഷ്. ആര്‍ എസ് ദുരൈ ചന്തില്‍ സംവിധാനം ചെയ്ത കൊടിയില്‍ ഡബിള്‍ റോളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.

നായികമാരായി ത്രിഷയും അനുപമയും

രാഷ്ട്രീയക്കാരന്റെയും സാധാരണക്കാരന്റെയും വേഷത്തിലാണ് ധനുഷ് കൊടിയില്‍ പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയക്കാരന്റെ ജോഡിയായി തൃഷയും സാധാരണക്കാരന്റെ നായികയായി അനുപമ പരമേശ്വരനുമാണ് വേഷമിടുന്നത്.

ഡബിള്‍ റോള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി

രാഷ്ട്രീയക്കാരന്‍ താടി ഗെറ്റപ്പിലാണ്. നോര്‍മ്മല്‍ ഗെറ്റപ്പില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക് മാറുമ്പോള്‍ ആകെ ചിന്താക്കുഴപ്പത്തിലായി ഒരുപാട് അബദ്ധങ്ങളും സംഭവിച്ചുവെന്നാണ് ധനുഷ് ഇരട്ട വേഷത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ടെക്‌നോളജി ഇത്ര കണ്ട് പുരോഗമിച്ച ഇന്നത്തെ കാലത്ത് ഇത്രയും കക്ഷ്ടപ്പാടാണെങ്കില്‍ തനിക്ക് മുന്‍പ് ഇരട്ട വേഷം ചെയ്തവര്‍ എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന അദ്ഭുതവും ധനുഷിനുണ്ട്.

ഇരട്ട വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ധനുഷ്

ഡബിള്‍ റോളില്‍ അഭിനയിക്കുന്നതിനായി കഷ്ടപ്പെട്ടുവെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ധനുഷ് വ്യക്തമാക്കി. രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രധാന വിഷയമെങ്കിലും കൊമേഴ്‌സ്യല്‍ പടത്തിലുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്നാണ് താരം പറയുന്നത്.

English summary
Dhanush is talking about acting double role in his latest movie named as Kodi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam