»   » കബാലിക്ക് പിന്നാലെ ധനുഷ് ചിത്രവും മോഹന്‍ലാലിന്!!! മാസ് റിലീസിനൊരുങ്ങി മാക്‌സ് ലാബ്!!!

കബാലിക്ക് പിന്നാലെ ധനുഷ് ചിത്രവും മോഹന്‍ലാലിന്!!! മാസ് റിലീസിനൊരുങ്ങി മാക്‌സ് ലാബ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

തെരി, കബാലി തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ച മാക്‌സ് ലാബ് ധനുഷ് ചിത്രം വിഐപി 2ഉം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെയും മോഹന്‍ലാലിന്റേയും ഉടമസ്ഥതയിലുള്ളതാണ് മാക്‌സ് ലാബ് എന്ന വിതരണ കമ്പനി. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു കബാലിയും തെരിയും മാക്‌സ് ലാബ് സ്വന്തമാക്കിയത്. എത്ര രൂപയ്ക്കാണ് വിഐപി 2ന്റെ വിതരണാവകാശം മാക്‌സ് ലാബ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 

maxlab dhanush

വമ്പന്‍ റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് മാക്‌സ് ലാബ് പദ്ധതിയിടുന്നത്. 200ല്‍ അധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ 250 തിയറ്ററുകളിലായിരുന്നു കബാലി റിലീസ് ചെയ്ത്. ഓഗസ്റ്റ് 11നാണ് ചിത്രം തിയറ്ററിലെത്തുന്നത്.

ധനുഷ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യ സഹോദരിയുമായി ഐശ്വര്യ രജനികാന്തുമാണ്. ബോളുവുഡ് താരം കാജോള്‍ 20 വര്‍ഷത്തിന് ശേഷം തമിഴില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമാണ് കാജോളിന്. ധനുഷ് നായികയായി അമല പോളാണ് ചിത്രത്തില്‍ എത്തുന്നത്. വേലയില്ല പട്ടത്താരി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വേലയില്ലാ പട്ടത്താരി അഥവ വിഐപി 2.

English summary
Max Lab distribute VIP 2 in Kerala. The movie will hit more than 200 theaters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X