»   » തമിഴ് നടന്‍ ധനുഷ് ഹോളിവുഡിലേയ്ക്ക് !!

തമിഴ് നടന്‍ ധനുഷ് ഹോളിവുഡിലേയ്ക്ക് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

തമിഴ്‌സൂപ്പര്‍ താരം ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇറാനിയന്‍ സംവിധായകന്‍ മാര്‍ജാനേ സട്രാപില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആജ എന്ന ഇന്ത്യന്‍ കലാകാരനായാണ് ധനുഷ് അഭിനയിക്കുന്നത്.

ഫ്രഞ്ച് സാഹിത്യകാരന്‍ റെമെയ്ന്‍ പ്യൂര്‍ട്ടോലാസിന്റെ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ ആന്‍ ഐക്കാ വാര്‍ഡ്രോബ് എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കിയുളളതാണ് ചിത്രം. ഇന്ത്യ ,മൊറോക്കോ,പാരീസ് ,ഇറ്റലി എന്നിവിടങ്ങളിലാണ്  ചിത്രീകരണം.

Read more: സര്‍വ്വകാല റെക്കോര്‍ഡ് ; പുലിമുരുകന്‍ ട്രെയ്‌ലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 5.91 ലക്ഷം പേര്‍ !!

dhanusj-12-

 അടുത്ത വര്‍ഷം ജനുവരിയില്‍  ചിത്രീകരണം ആരംഭിക്കും. ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രം പവര്‍ പാണ്ടിയുടെ ചിത്രീകരണ തിരക്കിലാണ് ധനുഷിപ്പോള്‍.  ധനുഷ് നായകനാവുന്ന വെട്രിമാരന്‍ ചിത്രം  വാഡാ ചെന്നൈയുടെ കുറച്ചു ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ടെന്നും ധനുഷ് വ്യക്തമാക്കിയിരുന്നു. 

English summary
Actor Dhanush, who is busy gearing up for his Tamil directorial debut Power Paandi, will start shooting for his maiden Hollywood film The Extraordinary Journey Of A Fakir Who Got Trapped In An Ikea Cupboard from January 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam