»   » ധനുഷിന്റെ ആക്ഷന്‍ ത്രില്ലര്‍ അനേകന്‍

ധനുഷിന്റെ ആക്ഷന്‍ ത്രില്ലര്‍ അനേകന്‍

Posted By:
Subscribe to Filmibeat Malayalam

പലസ്ഥലങ്ങളില്‍ ഒരേസമയത്ത് പ്രത്യക്ഷപ്പെടുകയും പലകാര്യങ്ങള്‍ ഒരേസമയം ചെയ്യുകയും ചെയ്യുന്ന ഒരാള്‍. ആര്‍ക്കും അവന്‍ ഒരുവ്യക്തിയാണെന്ന് വിശ്വസിക്കാന്‍ തന്നെ കഴിയില്ല, അത്തരമൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച പേരുതന്നെയാണ് അനേകന്‍. ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് അനേകന്‍. സംവിധായകന്‍ കെവി ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ആയിട്ടാണ് ധനുഷ് എത്തുന്നത്.

ബോളിവുഡ് താരം അമൈറയാണ് ഈ ആക്ഷന്‍-റൊമാന്റിക് ത്രില്ലറില്‍ ധനുഷിന് നായികയായി എത്തുന്നത്. ഇവരെക്കൂടാതെ ആശിഷ് വിദ്യാര്‍ത്ഥി, അതുല്‍ കുല്‍ക്കര്‍ണി, കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

സെപ്റ്റംബര്‍ 2ന് തിങ്കളാഴ്ച പുതുച്ചേരിയില്‍ അനേകന്റെ ചിത്രീകരണം തുടങ്ങി. പുതുച്ചേരിയ്ക്ക് പുറമേ മലേഷ്യ, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് അനേകന്‍ ചിത്രീകരിക്കുന്നത്. ഓംപ്രകാശാണ് അനേകന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

മാറ്റ്‌റാന്‍ ആയിരുന്നു ആനന്ദ് ഒടുവില്‍ ഒരുക്കിയ ചിത്രം, ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. അതുകൊണ്ടുതന്നെ തമിഴകത്തിന്റെ പുതുസൂപ്പര്‍താരമായ ധനുഷിനെ വച്ച് ഒരു വമ്പന്‍ഹിറ്റിന് വേണ്ടിയാണ് ആനന്ദ് ശ്രമിക്കുന്നത്.

തന്റെ ഇരുപത്തിയഞ്ചാം ചിത്രമായ വേലൈ ഇല്ലാ പട്ടധാരി എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞാലുടന്‍ ധനുഷ് അനേകന്റെ സെറ്റിലെത്തു. വേലൈ ഇല്ലാ പട്ടധാരിയില്‍ അമല പോള്‍ ആണ് ധനുഷിന്റെ നായികയായി എത്തുന്നത്.

English summary
Tamil superstar Dhanush's Anegan, which started its shoot from yesterday, September 2, has come up with its first look.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam