»   » രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം, മാധ്യമ പ്രവര്‍ത്തകന്റെ വായ് അടപ്പിച്ച ധനുഷിന്റെ മറുപടി!!!

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം, മാധ്യമ പ്രവര്‍ത്തകന്റെ വായ് അടപ്പിച്ച ധനുഷിന്റെ മറുപടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമ ലോകവും രജനികാന്ത് ആരാധകരം കാത്തിരിക്കുന്ന ഒന്നാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം. ഏറെ നാളുകളായി ഈ വിഷയം സിനിമാ ലോകത്ത് മുഴുവന്‍ സംസാര വിഷയമാകുന്നുണ്ട്. രജനികാന്ത് സിനിമയിലേക്ക് വരണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ സിനിമാ താരങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. രജനികാന്ത് പങ്കെടുക്കുന്ന ഏത് പൊതു വേദികളിലും മാധ്യമ പ്രവര്‍ത്തകരുടേതായി ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നും ഇതു തന്നെ.

Dhanush

ധനുഷ് നായകനാകുന്ന പുതിയ ചിത്രം വിഐപി 2ന്റെ ഓഡിയോ ലോഞ്ചിംഗിനിടെയാണ് ഈ വിഷയം വീണ്ടും ഉയര്‍ന്നത്. രജനികാന്തിന്റെ മരുകന്‍ ധനുഷിനോടായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ഈ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായിട്ടുള്ള മറുപടിയായിരുന്നു ധനുഷില്‍ നിന്നും ഉണ്ടായത്. രാഷ്ട്രീയം പറയാനല്ല നിങ്ങളെ ഇവിടെയ്ക്ക് ക്ഷണിച്ചിരിക്കുന്നതെന്നായിരുന്നു ധനുഷ് മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞത്.

രജനികന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിഐപി2. ബോളിവുഡ് നായിക കാജല്‍ നെഗറ്റീവ് കഥാപാത്രമായി ചിത്രത്തിലെത്തുന്നു. 20 വര്‍ഷത്തിന് ശേഷം കാജല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജൂലൈ 28ന് ചിത്രം തിയറ്ററിലെത്തും.

English summary
Asked whether Rajinikanth should join politics, Dhanush told reporters: 'Do you have an opinion on why he shouldn't? I have my own opinion and I'll keep mine to myself.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam