»   » തൊഡാരിയുടെ രണ്ടാം ട്രെയിലറും എത്തി... സിനിമയ്ക്ക് വേണ്ടി നെഞ്ചിടിപ്പോടെ കാത്തിരിന്നു പോകും, കാണൂ

തൊഡാരിയുടെ രണ്ടാം ട്രെയിലറും എത്തി... സിനിമയ്ക്ക് വേണ്ടി നെഞ്ചിടിപ്പോടെ കാത്തിരിന്നു പോകും, കാണൂ

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ധനുഷ് നായകനാകുന്ന തൊഡാരിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്കിടയില്‍ ആകാംഷ നിറച്ച ആദ്യ ട്രെയിലറിനെ വെല്ലുന്നതാണ് രണ്ടാം ട്രെയിലര്‍.

തൊഡാരി ഓഡിയോ ലോഞ്ചില്‍ എത്തിയ കീര്‍ത്തി സുരേഷ്, ഫോട്ടോസ് കാണൂ...

പൂര്‍ണമായും ട്രെയിനില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ഓരോ രംഗങ്ങളും അതിമനോഹരം എന്ന് പറഞ്ഞു തീര്‍ക്കാര്‍ കഴിയുന്നതിലും അപ്പുറത്താണ്.. ട്രെയിലര്‍ കാണൂ...

തൊഡാരിയുടെ രണ്ടാം ട്രെയിലര്‍


ആദ്യ ട്രെയിലറില്‍ നിന്നും വ്യത്യസ്തമായാണ് രണ്ടാമത്തെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ഡയലോഗുകള്‍ കുറച്ച് മാത്രം ഉള്‍ക്കൊള്ളിച്ച് അതിമനോഹരമായ സീനുകള്‍ കൂട്ടിയിണക്കുന്നതാണ് പുതിയ ട്രെയിലര്‍.

പ്രതീക്ഷ ഏറുന്നു

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

ധനുഷിനൊപ്പം കീര്‍ത്തി


ധനുഷ്- കീര്‍ത്തി സുരേഷ് കമിതാക്കളായി എത്തുന്ന ചിത്രത്തില്‍ പ്രണയത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലര്‍

സത്യ ജോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്

രണ്ടാം ട്രെയിലര്‍ കാണൂ


110 ദിവസങ്ങളാണ് തൊഡാരി ചിത്രീകരിച്ചത്. പൂര്‍ണമായും ട്രെയിനിലാണ് ചിത്രീകരണം. ട്രെയിനിലെ പാന്‍ട്രി വര്‍ക്കറായ ധനുഷ് പൂച്ചിയപ്പന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
The second trailer of Dhanush's upcoming film 'Thodari' has been released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam